വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബി.ജെ.പി എം.പി തേജസ്വി സൂര്യ വിവാഹിതനായി
text_fieldsബംഗളൂരു: വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബംഗളൂരു സൗത്തിൽ നിന്നുള്ള ബി.ജെ.പി എം.പി തേജസ്വി സൂര്യ വിവാഹിതനായി. കർണാട്ടിക് ഗായികയും നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദാണ് വധു. ജനുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞതായി വാർത്തപരന്നിരുന്നെങ്കിലും ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.
ബംഗളൂരു കനകപുരിയിലെ റിസോർട്ടില്‍ പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. ബി.ജെ.പി നേതാക്കളായ കെ. അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി.വൈ. വിജയേന്ദ്ര, കേന്ദ്രമന്ത്രിമാരായ അർജുൻ രാം മേഘ്‌വാള്‍, വി. സോമണ്ണ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
28കാരിയായ ശിവശ്രീ സ്കന്ദപ്രസാദിന്‍റെ പിതാവ് സീർകഴി ശ്രീ ജെ. സ്കന്ദപ്രസാദ് മൃദംഗ വിദ്വാനാണ്. കർണാട്ടിക് സംഗീതത്തോടൊപ്പം ഭരതനാട്യ നർത്തകി കൂടിയാണ് ശിവശ്രീ. അന്താരാഷ്ട്ര കൾചറൽ എക്സ്ചേഞ്ച് പരിപാടികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ശിവശ്രീ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കലയെയും സാംസ്കാരിക വൈവിധ്യത്തെയും പ്രോത്സാഹിപ്പിക്കാനായി രൂപംനൽകിയ 'അഹുതി' ഫൗണ്ടേഷന്‍റെ സ്ഥാപകയും ഡയറക്ടറും കൂടിയാണ് ശിവശ്രീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

