ഡോക്ടർമാരില്ല, വാർഡുകളിൽ നായകളുടെ വിഹാരം; മിന്നൽ സന്ദർശനത്തിൽ ഞെട്ടി തേജസ്വി
text_fieldsപട്ന: ബിഹാർ തലസ്ഥാനമായ പട്നയിലെ മെഡിക്കൽ കോളജ് അടക്കം ആശുപത്രികളിൽ മിന്നൽ സന്ദർശനം നടത്തിയ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ തേജസ്വി യാദവ് ഞെട്ടി. വാർഡുകളിൽ നായകളുടെ വിഹാരമാണ് അദ്ദേഹത്തിന് കാണാനായത്. മാത്രമല്ല, ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫുകളും അവധിയിലും.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി തിരിച്ചറിയാതിരിക്കാൻ തൊപ്പിയും മാസ്കും ധരിച്ചായിരുന്നു തേജസ്വി യാദവിന്‍റെ സന്ദർശനം. ബിഹാറിലെ ഏറ്റവും വലിയ മെഡിക്കൽ കോളജായ പട്ന മെഡിക്കൽ കോളജ് അടക്കം മൂന്ന് ആശുപത്രികളിലാണ് അദ്ദേഹം എത്തിയത്.
പട്ന മെഡിക്കൽ കോളജ് ഒ.പിയിലും ജനറൽ വാർഡിലും ഐ.സി.യുവിലും അദ്ദേഹം എത്തി. മാലിന്യമടക്കം ആശുപത്രിക്കുള്ളിൽ കണ്ടതോടെ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് ഉടൻ പരിഹാരം കണ്ടെത്താൻ നിർദേശിച്ചു.
ജനങ്ങളോട് സംസാരിച്ച തേജസ്വി, ആശുപത്രിയുടെ ഈ അവസ്ഥ തുറന്നുകാട്ടുമെന്നും നടപടിയെടുക്കുമെന്നും ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

