നിതീഷ് കുമാർ ശരിക്കും ആരോഗ്യവാനാണോ? എങ്കിൽ എന്തിനാണ് എഴുതിക്കൊടുത്ത പ്രംസംഗം വായിച്ചിട്ട് ഇങ്ങനെ പെരുമാറുന്നത്? കടുത്ത വിമർശനവുമായി തേജസ്വി യാദവ്
text_fieldsപട്ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന്‍റെ ആരോഗ്യസ്ഥിതിയെ വിമർശിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന്‍റെ മീനാപൂരിലെ റാലിയുടെ വിഡിയോ തന്‍റെ എക്സിൽ പങ്കുവെച്ചാണ് തേജസ്വി യാദവിന്‍റെ ചോദ്യം. മുഖ്യമന്ത്രി ശരിക്കും ആരോഗ്യവാനാണോ? പിന്നെ എന്തിനാണ് അദ്ദേഹം എഴുതിക്കൊടുത്ത പ്രംസംഗം വായിച്ചുകൊണ്ട് ഇത്തരം വിഢിത്തരങ്ങൾ ചെയ്യുന്നത്?
മുസാഫർപൂർ ജില്ലയിലെ മീനാപൂർ മണ്ഡലത്തിൽ നിതീഷ് കുമാർ റാലിക്കിടെ ബി.ജെ.പി പ്രതിനിധി രമ നിശാദിന് മാലയിടാൻ ശ്രമിക്കുന്നതാണ് വിഡിയോ. നിതീഷ് കുമാർ മാലയിടുമ്പോൾ സഞ്ജയ് കുമാർ ഝാ തടയുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് രമ നിശാദിന് മാലയിടുകയും അത് രമ നിശാദ് സ്വീകരിക്കുകയും ചെയ്യുന്നു. തുടർന്ന് നിതീശ് കുമാർ സഞ്ജയ് കുമാർ ഝാനോട് നിങ്ങൾ ഒരു ചൂടനാണെന്ന് പറയുകയും ചെയ്യുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്.പ്രാദേശിക പാരമ്പര്യം അനുസരിച്ച് ഭർത്താവല്ലാതെ മറ്റു പുരുഷന്മാർ സ്ത്രീകളുടെ കഴുത്തിൽ മാല ചാർത്താൻ പാടില്ല.
ഇതിന് മുമ്പും നിതീഷ് കുമാറിനെന്‍റെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് വിമർശിക്കുന്ന പോസ്റ്റുകൾ തേജസ്വി യാദവ് പങ്കു വെച്ചിരുന്നു. 'ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഇത്രയും ദയനീയമായ അവസ്ഥയിൽ കാണുമ്പോൾ എന്ത് തോന്നുന്നു? ഇത്തരം വിചിത്രമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിങ്ങൾക്ക് മാനസികമായി ആരോഗ്യവാനാണെന്ന് തോന്നുന്നുണ്ടോ?' എന്ന് അദ്ദേഹം നേരത്തെ ഒരു പോസ്റ്റിൽ ചോദിച്ചിരുന്നു.
ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 6 ന് നടക്കും, 122 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 11 ന് നടക്കും. വോട്ടെണ്ണൽ നവംബർ 14 ന് നടക്കും. 121 മണ്ഡലങ്ങളിലേക്കുള്ള ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ ഒക്ടോബർ 10 ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

