Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒന്നാം ഘട്ട...

ഒന്നാം ഘട്ട വോട്ടെടുപ്പ് വിശദാംശങ്ങൾ പുറത്തുവിട്ടില്ല; തെര​ഞ്ഞെടുപ്പ് കമീഷനെതിരെ തേജസ്വി

text_fields
bookmark_border
Tejashwi Yadav
cancel
camera_alt

തേജസ്വി യാദവ്

Listen to this Article

പട്ന: ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമീഷൻ നിലപാടിനെ വിമർശിച്ച് ഇൻഡ്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ ആൺ-പെൺ പട്ടിക തിരിച്ചുള്ള വിവരങ്ങൾ കമീഷൻ പുറത്തുവിടാത്തത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമ​ന്ത്രി നരേ​​ന്ദ്ര മോദി തൊഴിലില്ലായ്മ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിഹാറിലെ അവസാനത്തെയും രണ്ടാം ഘട്ടത്തിലെയും തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചയാണ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDTejashwi YadavElection CommisonBihar Election 2025
News Summary - Tejashwi criticises ECI for not disclosing data
Next Story