തേജസ് ട്രെയിൻ വൈകി; 630 യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ
text_fieldsമുംബൈ: മുംബൈ-അഹമ്മദാബാദ് തേജസ് ട്രെയിനിലെ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ഇന്ത്യൻ റെയിൽവേ. ഐ.ആർ.സി.ടി.സി യാണ് ട്രെയിൻ വൈകിയതിന് നഷ്ടപരിഹാരം നൽകുക. ഓരോ യാത്രക്കാരനും 100 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ ദിവസം മുംബൈ സെ ൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ എത്തിയത്.
പശ്ചിമ റെയിൽവേയിലെ വൈദ്യുത ലൈനിലെ തകരാർ മൂലമാണ് ട്രെയിൻ വൈകിയത്. ഭയാന്തർ-മിറ റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് തകരാർ കണ്ടെത്തിയത്. 1.10ന് മുംബൈയിലെത്തേണ്ട ട്രെയിൻ 2.35നാണ് എത്തിയത്.
ഐ.ആർ.ടി.സിയുടെ ടോൾ ഫ്രീ നമ്പറുകളിലും ഇമെയിലിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്ദേശമയക്കാമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി സർവീസാണ് മുംബൈ-അഹമ്മദാബാദ് റൂട്ടിലെ തേജസ്. ട്രെയിൻ ഒരു മണിക്കൂർ വൈകിയാൽ 100 രൂപയും രണ്ട് മണിക്കൂർ വൈകിയാൽ 250 രൂപയും നഷ്ടപരിഹാരം നൽകണം.
