ശത്രുഘ്നൻ സിൻഹയെ ആർ.ജെ.ഡിയിലേക്ക് ക്ഷണിച്ച് തേജ് പ്രതാപ് യാദവ്
text_fieldsന്യൂഡൽഹി: ബി.ജെ.പിയുമായി അകന്നു നിൽക്കുന്ന എം.പി ശത്രുഘനൻ സിൻഹയെ ആർ.ജെ.ഡിയിലേക്ക് ക്ഷണിച്ച് തേജ് പ്രതാപ് യാദവ്. മുംബൈയിൽ എത്തി സിൻഹയുമായി താൻ സംസാരിച്ചിരുന്നു. ആർ.ജെ.ഡിയുടെ ജനത ദർബാറിൽ പെങ്കടുക്കാൻ സിൻഹയെ ക്ഷണിച്ച ുവെന്നും തേജ് പ്രതാപ് യാദവ് വെളിപ്പെടുത്തി.
ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായഭിന്നത കടുത്ത സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് രാജിവെക്കാൻ തയാറാണെന്ന് ശത്രുഘ്നൻ സിൻഹ പ്രതികരിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് തേജ് പ്രതാപ് പാർട്ടിയിൽ ചേരുന്നതിനായി സിൻഹയെ ക്ഷണിച്ചിരിക്കുന്നത്.
മമത ബാനർജിയുടെ ബി.ജെ.പി വിരുദ്ധ റാലിയിൽ പെങ്കടുത്ത ശത്രുഘ്നൻ സിൻഹ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചത്. പ്രസംഗത്തിൽ തേജസ്വി യാദവിനെയും സിൻഹ പുകഴ്ത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
