Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.ജെ.ഡിയുടെ...

ആർ.ജെ.ഡിയുടെ താരപ്രചാരക പട്ടികയിൽ നിന്ന്​ പുറത്ത്​; തേജ്​പ്രതാപ്​ യാദവ്​ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങും

text_fields
bookmark_border
tej pratap yadav
cancel

പട്​ന: രാഷ്​ട്രീയ ജനതാ ദളിന്‍റെ (ആർ.ജെ.ഡി) താരപ്രചാരകരുടെ പട്ടികയിൽ നിന്ന്​ പുറത്തായ ലാലു​ പ്രസാദ്​ യാദവിന്‍റെ മൂത്ത മകൻ തേജ്​ പ്രതാപ്​ യാദവ്​ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ സ്​ഥാനാർഥിക്കായി പ്രാചരണത്തിനിറങ്ങും. ഒക്​ടോബർ 30നാണ്​ ബിഹാറിലെ താരാപൂർ, കുശേശ്വർ മണ്ഡല​ങ്ങളിലേക്ക്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. നവംബർ രണ്ടിനാണ്​ വേ​ാ​ട്ടെണ്ണൽ.

കുശേശ്വർ മണ്ഡലത്തിലെ കോൺഗ്രസ്​ സ്​ഥാനാർഥി അതിരേക്​ കുമാറിന്‍റെ പിതാവ്​ അശോക്​ റാമുമായി തേജ്​ പ്രതാപ്​ വ്യാഴ​ാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങുന്ന വാർത്തകളോട്​ തേജ്​ പ്രതാപ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഉപതെരഞ്ഞെടുപ്പിനുള്ള ആർ.ജെ.ഡിയുടെ 20 അംഗ താരപ്രചാരകരുടെ പട്ടികയിൽ ലാലുവിന്‍റെ മൂത്ത മകൾ മിസ ഭാരതിയും തേജ്​ പ്രതാപും ഉൾപെട്ടിരുന്നില്ല.

പാർട്ടി നേതൃത്വത്തിൽ നിന്ന്​ തന്‍റെ സഹോദരങ്ങളെ നിയമസഭ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ്​ മാറ്റിനിർത്തുന്നതിന്‍റെ മറ്റൊരു ഉദാഹരണമായി ഇത് കണക്കാക്കപ്പെടുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും ലാലുവിന്‍റെ ഭാര്യയുമായ റാബ്​റി ദേവിയും താരപ്രചാരകരുടെ പട്ടികയിൽ ഇല്ല.

Show Full Article
TAGS:tej pratap yadav RJD star campaigners Bihar bypolls 
News Summary - Tej Pratap Yadav out of RJD's star campaigners list; may campaign for Congress candidate in Bihar bypolls
Next Story