Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതേ​ജ് പ്ര​താ​പും...

തേ​ജ് പ്ര​താ​പും ഐ​ശ്വ​ര്യ റാ​യിയും​​ വിവാഹമോചിതരാകുന്നു

text_fields
bookmark_border
തേ​ജ് പ്ര​താ​പും ഐ​ശ്വ​ര്യ റാ​യിയും​​ വിവാഹമോചിതരാകുന്നു
cancel

പ​ട്ന: ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​ർ.​ജെ.​ഡി നേ​താ​വു​മാ​യ ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​​​െൻറ മൂ​ത്ത​മ​ക​നും പാ​ര്‍ട്ടി നേ​താ​വു​മാ​യ തേ​ജ് പ്ര​താ​പ് യാ​ദ​വ് വി​വാ​ഹ​മോ​ച​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു. ഭാ​ര്യ ഐ​ശ്വ​ര്യ റാ​യി​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ര്‍പെ​ടു​ത്തു​ന്ന​തി​ന് വെ​ള്ളി​യാ​ഴ്ച പ​ട്ന കോ​ട​തി​യി​ൽ ഹ​ര്‍ജി ന​ല്‍കി​യ​താ​യി കോ​ട​തി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ര്‍ട്ട് ചെ​യ്​​തു.

എ​ന്നാ​ല്‍, ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ യാ​ദ​വ് കു​ടും​ബം ത​യാ​റാ​യി​ട്ടി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പു​ത​ന്നെ വി​വാ​ഹ​മോ​ച​ന ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​ൽ ചി​ല തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി വെ​ള്ളി​യാ​ഴ്​​ച പു​തി​യ ഹ​ര​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. ഹ​ര​ജി അ​ടി​യ​ന്ത​ര പ​രി​ഗ​ണ​ന​ക്കാ​യി മാ​റ്റി.

2018 മേ​യ് 12നാ​ണ് തേ​ജ് പ്ര​താ​പി‍​​െൻറ വി​വാ​ഹം ന​ട​ന്ന​ത്. ആ​ര്‍ഭാ​ട​ത്തി‍​​െൻറ പേ​രി​ല്‍ വി​വാ​ഹം വാ​ര്‍ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​രു​ന്നു. മു​ൻ മ​ന്ത്രി​യും ആ​ർ.​ജെ.​ഡി നേ​താ​വു​മാ​യ ച​ന്ദ്രി​ക റാ​യ് എം.​എ​ൽ.​എ​യു​ടെ മ​ക​ളും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ദ​റോ​ഗ പ്ര​സാ​ദ് റാ​യി​യു​ടെ കൊ​ച്ചു​മ​ക​ളു​മാ​ണ് ഐ​ശ്വ​ര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tej pratap yadavmalayalam newsAishwarya Rai Bachchan
News Summary - Tej Pratap Yadav files for divorce from Aishwarya Rai- india news
Next Story