മുഖ്യമന്ത്രി ഒരു തള്ളുകാരനാണ്, ഹോളി വിഷയത്തിൽ യോഗിയ്ക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്
text_fieldsലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തള്ളുകാരനെന്ന് വിശേഷിപ്പിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എല്ലാ വിഷയത്തിലും യോഗി ഇങ്ങനെതന്നെയാണെന്ന് അഖിലേഷ് പരിഹസിച്ചു.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെ പള്ളികൾ ടാർപാളിൻ ഉപയോഗിച്ച് മറയ്ക്കാനുള്ളള പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനമാണ് വിമർശത്തിനു പിന്നിൽ. സാമൂദായിക ഐക്യം തകരാതിരിക്കാനാണ് ഇത്തരത്തിൽ നടപടിയെടുത്തതെന്നാണ് സർക്കാരിന്റെ ന്യായീകരണം.
മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ഹോളി ആഘോഷങ്ങൾക്ക് ആശംസ നേർന്ന അഖിലേഷ് യാദവ് എല്ലാ ഉത്സവങ്ങളും എല്ലാ സമുദായത്തിൽ നിന്നുള്ളവരും ഒരു പോലെ ആഘോഷിക്കാറുണ്ടെന്നും എന്നാൽ മുഖ്യമന്ത്രി യോഗി തള്ളുകാരനെന്ന് വിമർശിക്കുകയും ചെയ്യുകയായിരുന്നു. "മരിച്ചത് 30 പേരാണെങ്കിലും ചെലവ് മുപ്പതു കോടിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരമൊരു കണക്ക് പറയാൻ മുഖ്യമന്ത്രിക്കല്ലാതെ വേറെയാർക്കും കഴിയില്ല." യാദവ് വിമർശിച്ചു.
കെട്ടിടം പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി സർക്കാരിന് നിർദേശങ്ങൾ നൽകിയെങ്കിലും അതൊന്നും ചെവി കൊള്ളാൻ അവർ തയാറായില്ലെന്നും സുപ്രീംകോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഖിലേഷ് പറഞ്ഞു. ബിജെപി ഗവൺമെന്റിനു കീഴിൽ ജനാധിപത്യം പോലും സുരക്ഷിതമല്ലെന്ന് വിമർശിച്ച അദ്ദേഹം 2027 നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ തോൽവി നേരിടുമെന്നും പറഞ്ഞു വച്ചു.
യാഥാർത്ഥ്യം പുറത്തു വരാതിരിക്കാൻ യോഗി പലതും മൂടി വയ്ക്കുകയാണ്. ബൈക്ക് ടാക്സിയിലൂടെ യുവാക്കളുടെ തൊഴിലിലായ്മ പരിഹരിക്കപ്പെട്ടുവെന്നാണ് യോഗി അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ എന്നു മുതലാണ് ഗവൺമെന്റ് സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കുപയോഗിക്കാൻ അനുവാദം നൽകി തുടങ്ങിയതെന്ന് അഖിലേഷ് ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.