Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്​തു; േകസെടുക്കാതെ പൊലീസ്​; പിതാവും ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്​തു; േകസെടുക്കാതെ പൊലീസ്​; പിതാവും ആത്മഹത്യക്ക്​ ശ്രമിച്ചു
cancel

ഭോപ്പാൽ: ഛത്തീസ്ഗഢില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്​തു. മകൾ കൂട്ടബലാത്സംഗത്തിനിരയായിട്ടും ആത്മഹത്യ ചെയ്​തിട്ടും കേസ്​ രജിസ്​റ്റർ ചെയ്യാത്ത പൊലീസ്​ നടപടിയിൽ മനംനൊന്ത് പെണ്‍കുട്ടിയു​ടെ പിതാവും ആത്മഹത്യക്ക്​ ശ്രമിച്ചു.

ഛത്തീസ്ഗഢിലെ കോണ്ടഗാവ് ജില്ലയിലാണ് സംഭവം. 16 വയസുള്ള പെണ്‍കുട്ടിയെ ഏഴുപേർ ചേർന്നാണ്​ ബലാത്സംഗത്തിനിരയാക്കിയത്​. ഇക്കാര്യം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന്​ അക്രമികൾ ഭീഷണിപ്പെടുത്തിരുന്നു. സമ്മർദ്ദം സഹിക്കാനാവാതെ പെൺകുട്ടി ജൂലൈ 20ന്​ തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ ശേഷമാണ്​ സംസ്​കരിച്ചത്​. എന്നാൽ പീന്നീട്​ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന്​ സുഹൃത്ത്​ വഴി കുടുംബാംഗങ്ങൾ അറിയുകയും പരാതി നൽകുകയും ചെയ്യുകയായിരുന്നു.

പീഡനം നടന്ന് രണ്ട് മാസത്തിന് ശേഷവും കേസെടുക്കാതിരുന്ന ലോക്കല്‍ പൊലീസ്, പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യാശ്രമം നടത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായത്. തുടർന്ന്​ പൊലീസ്​ പെൺകുട്ടിയുടെ മൃതദേഹം വീണ്ടും ​േപാസ്​റ്റ്​മോർട്ടം ചെയ്യുന്നതിനായി പുറത്തെടുത്ത​ു.

എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ പീഡനവിവരം അറിയിച്ചിരുന്നില്ലെന്ന്​ ബസ്തര്‍ റേജ് ഐ. ജി സുന്ദരരാജ് പറഞ്ഞു. ഭയന്നുപോയ പെണ്‍കുട്ടി വീട്ടുകാരോട് പീഡനവിവരം പറഞ്ഞിരുന്നില്ല. ഒരു സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തുകയും പിന്നീട്​ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ സുഹൃത്തി​െൻറ മൊ​ഴിയ​ുടെ അടിസ്ഥാനത്തിൽ അഞ്ച്​ പ്രതികളെ അറസ്​റ്റു ചെയ്​തായും ഐ.ജി അറിയിച്ചു. രണ്ട്​ പ്രതികൾ ഒളിവിലാണ്​.

ഗ്രാമത്തിലെ ഒരു വിവാഹചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ പെൺക​ുട്ടിയെ രണ്ടുപേർ ചേർന്ന്​ ഒഴിഞ്ഞ സ്ഥലത്തെത്തിക്കുകയും പിന്നീട്​ എത്തിയ അഞ്ച​ു പേർ കൂടി ചേർന്ന്​ മണിക്കൂറുകളോളം പീഡിപ്പിക്കുകയുമായിരുന്നു. പിറ്റേദിവസം സുഹൃത്തിനോട്​ ഇക്കാര്യം വെളിപ്പെടുത്തിയ പെൺകുട്ടി അന്ന്​ തന്നെ ആത്മഹത്യ ചെയ്​തു. എന്നാൽ ദിവസങ്ങൾക്ക്​ ശേഷമാണ്​ സുഹൃത്ത്​ വീട്ടുകാരോട് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. തുടർന്ന്​ കുടുംബം പരാതി നൽകിയെങ്കിലും. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനാല്‍ ഇനി കേസെടുക്കാനവില്ലെന്ന്​ പൊലീസ്​ അറിയിക്കുകയായിരുന്നു. മനോവിഷമത്തെത്തുടര്‍ന്ന് ചൊവ്വാഴ്​ച പെണ്‍കുട്ടിയുടെ പിതാവ് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ്​ ​െപാലീസ്​ നടപടിയെടുത്തത്​.

സംഭവത്തില്‍ നിഷ്‌ക്രിയത്വം കാണിച്ച ലോക്കല്‍ പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ കോണ്ടഗാവ് എസ്.പിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story