
തുച്ഛവേതനം നൽകിയതിന് തൊഴിലുടമയുടെ അഞ്ചുവയസായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
text_fieldsഅലിഗഡ്: ഉത്തർപ്രദേശിൽ വയലിൽ ജോലി ചെയ്തതിന് തുച്ഛമായ വേതനം നൽകിയ തൊഴിലുടമയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അഞ്ചുവയസുകാരൻ ആദിത്യയാണ് കൊല്ലപ്പെട്ടത്. 16 വയസായ രണ്ടുപേരാണ് അറസ്റ്റിലായത്. ഇരുവരെയും ജൂവനൈൽ ഹോമിലേക്ക് മാറ്റി.
ഫെബ്രുവരി 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. വയലിൽ പണിയെടുത്ത കൗമാരക്കാരായ രണ്ടുപേർക്ക് തൊഴിലുടമ കൂലിയായി 30 രൂപയും 50 രൂപയുമാണ് നൽകിയത്. ഇതിനെ തുടർന്ന് ഇരുവരും തൊഴിലുടമയോട് വൈരാഗ്യം പുലർത്തിയിരുന്നു. പിതാവിനെ േവദനിപ്പിക്കുന്നതിനായി മകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
കുറ്റകൃത്യ പരമ്പരകൾ കണ്ടായിരുന്നു പ്രതികളുടെ കൊലപാതക ആസൂത്രണം. തുടർന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ ഇരുവരും ചേർന്ന് തട്ടിക്കൊണ്ടുപോയി കടുക് വയലിൽ എത്തിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്ലാസ്റ്റിക് ബാഗിലാക്കി കുഴിച്ചിട്ടു.
എന്നാൽ ഫെബ്രുവരി 14ന് കുട്ടിയുടെ മൃതദേഹം കുഴൽക്കിണറിൽ ഉണ്ടാകുമെന്ന്താന്ത്രികൻമാർ കുട്ടിയുടെ കുടുംബത്തോട് പറഞ്ഞതായി ഗ്രാമത്തിൽ വാർത്ത പരന്നു. ഇേതാടെ കൗമാരക്കാർ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തശേഷം കുഴൽക്കിണറിന് സമീപം തള്ളുകയും വസ്ത്രവും ചെരിപ്പും കത്തിക്കുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം പിന്നീട് കുഴൽക്കിണറിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പൊലീസ് പ്രതികളെ പിടികൂടി. പിതാവിനോടുള്ള പകയാണ് മകനെ കൊലപ്പെടുത്താൻ കാരണമെന്ന് ഇരുവരും മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
