Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മയെയും സഹോദരിയെയും...

അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്​ പഠിക്കാൻ പറഞ്ഞതിനെന്ന്​ കുട്ടിയുടെ മൊഴി

text_fields
bookmark_border
cricket-bat.
cancel

ന്യൂഡൽഹി: നോയിഡയിലെ ഫ്ലാറ്റിൽ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്​ താനാണെന്ന്​ 16കാര​​െൻറ കുറ്റസമ്മതം. പഠിക്കാത്തതിന്​ ശകാരിച്ചതാണ്​ പ്രകോപിതനാക്കിയതെന്ന്​ പ്രതി പൊലീസിനോട്​ കുറ്റസമ്മതം നടത്തി.  കേസിൽ ​െപാലീസ്​ സംശയിച്ചിരുന്ന മകനെ വാരാണാസിയിൽ നിന്നും അറസ്​റ്റ്​ ചെയ്​തിരുന്നു. 

​േസാഫയിലിരിക്കാതെ പോയി പഠിക്കാൻ അമ്മ​ ആവശ്യപ്പെട്ടു. പഠിക്കാത്തതിന്​ അമ്മ അടിച്ചുവെന്നും അത്​ തന്നെ പ്രകോപിതനാക്കിയെന്നും കുട്ടി ​െപാലീസിനോട്​ പറഞ്ഞു. പകൽ 11 മണിയോ​െട അമ്മയും സഹോദരിയും ഉറങ്ങു​േമ്പാൾ ക്രിക്കറ്റ്​ ബാറ്റ്​ കൊണ്ട്​ തലക്കടിക്കുകയും കത്രിക കൊണ്ട്​ മുഖം വികൃതമാക്കുകയും ചെയ്​തുവെന്ന്​ കുട്ടി മൊഴി നൽകിയതായി ഗൗതം ബുധ്​ നഗർ എസ്​.എസ്​.പി അറിയിച്ചു. 

കഴിഞ്ഞ ആഴ്ചയാണ്​ നോയിഡയിലെ ഫ്ളാറ്റിൽ 47കാരിയായ അമ്മയുടേയും 11കാരിയായ മകളുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ക്രിക്കററ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്ന മൃതദേഹങ്ങളുടെ മുഖം കത്രിക കൊണ്ട് വികൃതമാക്കിയിരുന്നു. അന്ന് മുതൽ കാണാതായ മകനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഡിസംബർ 4നാണ് കൊലപാതകം നടന്നത്. മൂന്ന് പൊലീസ് സംഘങ്ങൾ 16കാരനെ അന്വേഷിച്ച് വരികയായിരുന്നു.

രണ്ട് പേരുടേയും മരണം സംഭവിച്ചത് തലക്കേറ്റ ആഘാതം മൂലമാണെന്ന് വ്യാഴാഴ്ച ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും അമ്മയുടെ മൊബൈൽ ഫോണും എടുത്താണ് മകൻ വീടുവിട്ടുപോയത്. എന്നാൽ ഫോൺ അന്ന് മുതൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

അതേസമയം, അക്രമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന 'ഹൈസ്കൂൾ ഗാങ്സ്റ്റർ എസ്കേപ്പ്' എന്ന  ഗെയിമിന്‍റെ സ്വാധീനത്തിൽ അകപ്പെട്ടിരിക്കുകയാണ് തന്‍റെ മകനെന്ന് പിതാവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscricket bat deathboy killed mother and sisterNoida flat murder
News Summary - Teenager who killed mother, sister in Greater Noida found in Varanasi-India news
Next Story