പിതാവിന്റെ തോക്ക് ഉപയോഗിച്ച് കൗമാരക്കാരൻ ജീവനൊടുക്കി
text_fieldsബംഗളൂരു: പിതാവിെൻറ തോക്കുമായി നടക്കാനിറങ്ങിയ കൗമാരക്കാരൻ സ്വയം വെടിവെച്ച് മരിച്ചു. ആർ.ടി നഗറിലെ ഗംഗാനഗറിൽ താമസിക്കുന്ന രാഹുൽ ബണ്ഡാരി (17) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ച 5.30ഒാടെ ബെള്ളാരി റോഡിൽ മേഖ്രി സർക്കിളിനും വ്യോമസേന ഹെഡ്ക്വാർട്ടേഴ്സ് ട്രെയിനിങ് കമാൻഡിനും സമീപത്തായുള്ള ബി.എം.ടി.സി ബസ് സ്റ്റോപ്പിന് മുന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാഹുൽ സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡെപ്യൂട്ടി കമീഷണർ എം.എൻ. അനുചേത് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത സദാശിവനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. ആർമി പബ്ലിക് സ്കൂളിലെ രണ്ടാം വർഷ പി.യു.സി വിദ്യാർഥിയാണ് രാഹുൽ. സൈന്യത്തിൽനിന്ന് വിരമിച്ച ഹവിൽദാർ ഭഗത് സിങ്ങാണ് പിതാവ്. വിരമിച്ചശേഷമാണ് ഭഗത് സിങ് തോക്ക് വാങ്ങുന്നത്. ബസ്സ്റ്റോപ്പിന് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ട ഇരുചക്രവാഹന യാത്രക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസെത്തി സ്ഥലം സീൽ ചെയ്തു. രാഹുലിെൻറ മൃതദേഹത്തിന് സമീപത്തുനിന്ന് തോക്കും ബാഗും ബെൽറ്റും മൊബൈൽ ഫോണും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

