Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ സൈന്യത്തി​െൻറ വെടിവെപ്പ്​: കൗമാരക്കാരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീരിൽ സൈന്യത്തി​െൻറ വെടിവെപ്പ്​: കൗമാരക്കാരൻ കൊല്ലപ്പെട്ടു
cancel

ജമ്മുകശ്​മീർ: സൗത്ത്​ കശ്​മീരിലെ പുൽവാമ ജില്ലയിൽ സൈന്യത്തി​​​​െൻറ വെടിവെപ്പിൽ ഒരു കൗമാരക്കാരൻ മരിക്കുകയും ഒരു സ്​ത്രീക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി പൊലീസ്​. വികാസ്​ അഹമദ്​(18) ആണ്​ കൊല്ലപ്പെട്ടത്​. 

ഗുരുതരമായി പരിക്കേറ്റ വികാസ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴിയാണ്​ മരിച്ചത്​.സ്​ത്രീക്ക്​ കാൽമുട്ടിനു മുകളിലായാണ്​​ പരിക്കേറ്റത്​. പ്രതിഷേധക്കാർക്കു നേരെ സൈന്യം നിറയൊഴിക്കുകയായിരുന്നു. റമദാൻ മാസത്തിൽ സൈനിക ഒാപ്പറേഷൻ നിർത്തി വെച്ച ശേഷം ആദ്യമായാണ്​ സൈന്യത്തി​​​​െൻറ വെടിവെപ്പിൽ സിവിലിയൻ കൊല്ലപ്പെടുന്നത്​. പുൽവാമയിലെ നൗപോറ ഗ്രാമത്തിലാണ്​ വെടിവെപ്പ്​ നടന്നത്​. കല്ലേറിനെ തുടർന്ന്​ ആകാശത്തേക്കാണ്​​ വെടിവെച്ചതെന്നാണ്​ സൈന്യത്തി​​​​െൻറ വിശദീകരണം. 

ഇന്ന്​ ഉച്ചക്ക്​ ശ്രീനഗറിൽ ഭീകരവാദികളെന്നു സംശയിക്കുന്നവർ സുരക്ഷ ചെക്​പോസ്​റ്റിനു നേരെ നടത്തിയ വെടിവെപ്പിൽ രണ്ട്​ പൊലീസ്​ ഉദ്യോഗസ്​ഥർക്കും മൂന്ന്​ സിവിലിയൻമാർക്കും പരിക്കേറ്റിരുന്നു. മുതിർന്ന മാധ്യമപ്രവർത്തക​ൻ ശുജഅത്ത്​ ബുഖാരി വെടിയേറ്റു മരിച്ച​തിനെ തുടർന്ന്​ ശ്രീനഗറിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്​.

Show Full Article
TAGS:Teenager killed Woman Injured indian army firing kashmir pulwama india news malayalam news 
News Summary - Teenager killed, woman injured in army firing in Kashmir’s Pulwama-india news
Next Story