കോട്ട (രാജസ്ഥാൻ): പ്രേമാഭ്യർഥന വീട്ടുകാരെ അറിയിച്ചതിൽ പ്രകോപിതനായ 16 വയസ്സുകാരൻ 14കാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൗമാരക്കാരൻ പ്രേമാഭ്യർഥന നടത്തിയ കാര്യം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചു.
ഇവർ കൗമാരക്കാരെൻറ മാതാപിതാക്കളോട് ഇക്കാര്യം പറയുകയും പെൺകുട്ടിയോട് മേലിൽ സംസാരിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ കൗമാരക്കാരൻ വെള്ളിയാഴ്ച വൈകീട്ട് പെൺകുട്ടി മാത്രമുള്ളപ്പോൾ അവളുടെ വീട്ടിലെത്തി തർക്കിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
കോട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ പെൺകുട്ടി മരിച്ചു. സംഭവശേഷം മുങ്ങിയ പ്രതിയെ പൊലീസ് അേന്വഷിച്ചുവരുന്നു.