ലോഡ്ജ് മുറിയിൽ 17കാരിയെ പൂട്ടിയിട്ട് 10 ദിവസം പീഡിപ്പിച്ചു
text_fieldsബംഗളൂരു: വൈറ്റ്ഫീൽഡിലെ ലോഡ്ജിൽ പതിനേഴുകാരിയെ പൂട്ടിയിട്ട് 10 ദിവസം കൂട്ടമാനഭംഗത്തിനിരയാക്കി. വിദ്യാർഥിനിയാണ് ലോഡ്ജ് മുറിയിൽ ക്രൂരപീഡനത്തിനിരയായത്. പെൺകുട്ടിയെ വൈറ്റ്ഫീൽഡ് ഡിവിഷൻ പൊലീസ് രക്ഷപ്പെടുത്തി. രക്ഷിതാക്കളുടെ പരാതിയിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി സ്വദേശി രാഘവേന്ദ്ര (26), സുഹൃത്തും ലോഡ്ജ് നടത്തിപ്പുകാരനുമായ മനോരഞ്ജൻ ദാസ് (52), ദാവനഗെരെ സ്വദേശി സാഗർ (22), മൈസൂരു സ്വദേശി മഞ്ജുരാജ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ രാത്രി എട്ടിന് സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി. ഈസമയം സ്റ്റേഷനിലെത്തിയ സാഗറും രാഘവേന്ദ്രയും സുഹൃത്തിെൻറ പരിചയക്കാരാണെന്നും കൂട്ടിക്കൊണ്ടുപോകാൻ പറഞ്ഞയച്ചതാണെന്നും പെൺകുട്ടിയോട് പറഞ്ഞു. ഇത് വിശ്വസിച്ച പെൺകുട്ടി ഇവരോടൊപ്പം പോകുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തിനും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
