പൊള്ളാച്ചിയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒമ്പതുപേർ പിടിയിൽ
text_fieldsകോയമ്പത്തൂർ: പൊള്ളാച്ചിയിൽ 16കാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പി ച്ച കേസിൽ ഒമ്പതു യുവാക്കളെ പിടികൂടി. കഴിഞ്ഞ ദിവസം അനുജത്തിയോടൊപ്പം കടയിലേക്ക് പോകവേ ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന ്ന് സഹോദരി വീട്ടിലെത്തി വിവരം മാതാപിതാക്കളെ അറിയിച്ചു.
പിതാവ് പരാതി നൽകിയതി നെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൊള്ളാച്ചി-വാൾപാറ റോഡിൽ ആളിയാറിന് സമീപം വാഹനപരിശോധനക്കിടെ പൊള്ളാച്ചി കുമരനഗർ സ്വദേശി അമാനുല്ല (24) പിടിയിലായത്.
ചോദ്യം ചെയ്യലിലാണ് ഇയാളുടെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചെന്ന വിവരം പുറത്തറിഞ്ഞത്. പൊലീസ് ഇൻസ്പെക്ടർ ജയകുമാറിെൻറ നേതൃത്വത്തിൽ ഭഗവതി, മുഹമ്മദലി, ശെന്തിൽ തുടങ്ങിയ മറ്റ് എട്ടു പ്രതികളെയും കസ്റ്റഡിയിലെടുത്തു. ഡിണ്ടുഗൽ പ്രഭു എന്നയാൾ ഒളിവിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
