Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാല് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൗമാരക്കാരന്‍ പിടിയിൽ

text_fields
bookmark_border
pocso
cancel

ചണ്ഡീഖണ്ഡ്: നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സെക്ടർ 52 ഏരിയയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ബാദ്ഷാപൂർ പൊലീസ് എഫ്‌.ഐ.ആർ റജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വൈകുന്നേരം പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും തുടർന്ന് വായിൽ മൂത്രമൊഴിക്കുകയുമായിരുന്നു.

താൻ ജോലിക്ക് പോയ സമയത്താണ് ക്രൂരകൃത്യം നടന്നതെന്ന് ഇരയുടെ അമ്മ പരാതിയിൽ പറയുന്നു. 'മകൾ വീട്ടിൽ തനിച്ചായിരുന്നു. വൈകിട്ടോടെ തിരിച്ചെത്തിയപ്പോൾ അവളുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മനസിലായി. വയറുവേദനയുണ്ടെന്ന് പറഞ്ഞതോടെ ആശുപത്രിയിൽ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോഴാണ് അയൽപക്കത്തെ ആൺകുട്ടി ഉപദ്രവിച്ചതായി പറയുന്നത്. ആഘാതത്തിൽ നിന്ന് അവൾ ഇനിയും മുക്തയായിട്ടില്ല- മാതാവ് പരാതിയിൽ പറഞ്ഞു.

ആൺകുട്ടിക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം കേസെടുത്തതായി സെക്ടർ 53 പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ദേവേന്ദർകുമാർ പറഞ്ഞു. ഏകദേശം 15 വയസ് പ്രായമുള്ള ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഫരീദാബാദിലെ ജുവനൈൽ കേന്ദ്രത്തിലേക്ക് അയച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇൻസ്പെക്ടർ അറിയിച്ചു. അതേസമയം, ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. വായിൽ മൂത്രമൊഴിച്ചതാണ് ആമാശയത്തിലെ അണുബാധക്ക് കാരണമായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teenage boy rapes 4-year-old girl, urinates in her mouth
Next Story