മരിച്ചുപോയ അമ്മ സ്വപ്നത്തിൽ വന്നു വിളിച്ചു; 16കാരൻ ജീവനൊടുക്കി അമ്മക്കരികിലേക്ക് പോയി...
text_fieldsസോളാപൂർ (മഹാരാഷ്ട്ര): രോഗബാധിതയായി മരിച്ച അമ്മയുടെ വേർപാടിന്റെ വേദനയിൽ കഴിഞ്ഞ 16കാരനായ മകൻ ജീവനൊടുക്കി അമ്മക്കരികിലേക്ക് മടങ്ങി. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് ശിവശരൺ ഭുട്ടാലി തൽകോട്ടി എന്ന കൗമാരക്കാരൻ ആത്മഹത്യ ചെയ്തത്. മഞ്ഞപ്പിത്തം ബാധിച്ച് മൂന്നം മാസം മുമ്പ് അമ്മ മരിച്ചതോടെ ബന്ധുവിന്റെ സംരക്ഷണയിൽ കഴിയവെയാണ് ജീവനൊടുക്കിയത്. സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട അമ്മ വിഷാദത്തോടെ കഴിയുന്ന തന്നോട്, കുടെ വരാൻ ആവശ്യപ്പെട്ടുവെന്നും കുറിപ്പെഴുതിവെച്ചായിരുന്നു കൗമാരക്കാരന്റെ ആത്മഹത്യ.
പഠനത്തിൽ മിടുക്കനായ ശിവശരൺ സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ 92ശതമാനം മാർക്ക് നേടി, ഡോക്ടർ ആവാനുള്ള മോഹവുമായി നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു. തന്റെ മരണത്തിന് താൻ മാത്രമാണ് ഉത്തരവാദിയെന്നും, കഴിഞ്ഞ ദിവസം ഉറക്കത്തിനിടെ അമ്മ അരികിലെത്തി സംസാരിച്ചതായും ശിവശരൺ കുറിപ്പിൽ എഴുതി.
‘ഞാൻ ശിവശരൺ. എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. അമ്മ മരിച്ചപ്പോൾ തന്നെ ഞാനും പോകുമായിരുന്നു. പക്ഷേ, അമ്മൂമ്മയുടെയും അമ്മാവന്റെയും മുഖങ്ങളാണ് എന്നെ ഇതുവരെ ജീവിപ്പിച്ചത്. ഇന്നലെ അമ്മ എന്റെ സ്വപ്നത്തിലേക്ക് വന്നു. എന്തിനാണ് വിഷമിച്ചിരിക്കുന്നത്, എനിക്കൊപ്പം വരും എന്ന് അവർ പറഞ്ഞു. ഞാൻ അമ്മയുടെ അരികിലേക്ക് പോവുകയാണ്...’ -ആത്മഹത്യ കുറിപ്പിൽ കൗമാരക്കാരൻ എഴുതിവെച്ചു.
മാതാപിതാക്കളേക്കാൾ സ്നേഹത്തോടെ തങ്ങളെ നോക്കിയ അമ്മാവനും മുത്തശ്ശിക്കും നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

