അമ്മയെ കരാട്ടെ ബെൽറ്റ് മുറുക്കിക്കൊന്നു; വീണുമരിച്ചെന്ന് കള്ളം പറഞ്ഞ് 15കാരി പൊലീസിനെ വിളിച്ചുവരുത്തി
text_fieldsമുംബൈ: 15കാരി മാതാവിനെ കരാട്ടെ ബെൽറ്റ് മുറുക്കിക്കൊന്നതായി പൊലീസ്. പഠനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് കൊലപാതകം. നവി മുംബൈയിലെ എയ്റോളിയിൽ ജൂലൈ 30നാണഅ സംഭവം നടന്നത്.മകളും 40കാരിയായ മാതാവും തമ്മിൽ പഠനകാര്യത്തെച്ചൊല്ലി നിരന്തരം വഴക്ക് ഉണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം പെൺകുട്ടി പൊലീസിനോട് മാതാവിനെക്കുറിച്ച് പരാതി നൽകിയിരുന്നു. രണ്ടുപേരെയും പൊലീസ് കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. ജൂലൈ 30ന് മാതാവ് വീടിനുള്ള കാൽതെറ്റിവീണ് മരിച്ചുവെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഫോറൻസിക് പരിശോധനയിലാണ് മാതാവ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞത്. പിന്നീട് പൊലീസ് പെൺകുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ താൻ മാതാവിനെ കരാട്ടെ ബെൽറ്റുപയോഗിച്ച് കഴുത്തു ഞെരിക്കുകയായിരുന്നുവെന്ന് പെൺകുട്ടി സമ്മതിച്ചു. പെൺകുട്ടി ഇപ്പോൾ തടവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
