ബംഗളൂരു: പ്രാവിനെ പിടിക്കുന്നത് തടസപ്പെടുത്തിയ രണ്ടു വയസുകാരനെ 14 കാരൻ ചവിട്ടിക്കൊന്നു. ബംഗളൂരുവിെല സോളദേവനഹള്ളിയിൽ ബുധനാഴ്ചയാണ് സംഭവം.
14 കാരെൻറ വീട്ടിൽ പ്രാവിനെ വളർത്തുന്നുണ്ട്. ഇവയിലൊന്ന് ബുധനാഴ്ച ഉച്ചക്ക് റോഡിലിരിക്കുന്നത് കണ്ടപ്പോൾ കുട്ടി അതിനെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനിടയിലേക്ക് രണ്ടു വയസുകാരൻ കടന്നുവന്നു. ഇവനെ തടയാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഒച്ചപ്പാടിനിടയിൽ പ്രാവ് പറന്നു പോയി.
അതോടെ ക്ഷുഭിതനായ 14 കാരൻ കൊച്ചുകുഞ്ഞിനെ അടുത്ത തോട്ടത്തിലേക്ക് കൊണ്ടുപോയി നിലത്തിട്ട് ചവിട്ടിക്കൊല്ലുകയായിരുന്നെന്ന് െപാലീസ് പറയുന്നു.
കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ തെരച്ചിലിൽ അടുത്തുള്ള തോട്ടത്തിൽ നിന്നും മൃതദേഹം കണ്ടെത്തി. രക്ഷിതാക്കളുെട പരാതിയിൽ െപാലീസ് അന്വേഷണം നടത്തിയപ്പോഴാണ് 14കാരൻ പിടിയിലായത്.
ചോദ്യം ചെയ്യലിൽ പ്രാവിനെ പിടികൂടാൻ സാധിക്കാത്തതിനെൻറ ദേഷ്യം തീർത്തപ്പോൾ മരിച്ചുവെന്നാണ് െമാഴി നൽകിയത്. എന്നാൽ ഇരു കുടുംബവും ഇടക്കിടെ തർക്കമുണ്ടാകാറുണ്ടെന്നും കൊലപാതകത്തിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുന്നുെണ്ടന്നും െപാലീസ് അറിയിച്ചു.