Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻസ്റ്റാഗ്രാം...

ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം: 19കാരനെ കുത്തിക്കൊലപ്പെടുത്തി

text_fields
bookmark_border
ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം: 19കാരനെ കുത്തിക്കൊലപ്പെടുത്തി
cancel

അഹമ്മദാബാദ്: ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അഹമ്മദാബാദിൽ 19 വയസ്സുകാരനെ കൊലപ്പെടുത്തി. മറ്റൊരാൾക്ക് പരിക്കേറ്റു. കേസിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാലിക് ഇംതിയാസ് ഹുസൈൻ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. വെജൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ റെഹാൻ (20), ഫൈസൽ പത്താൻ (22), ഫൈസാൻ പത്താൻ (20) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 10:30 ഓടെ ഒരു പഴയ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ പേരിൽ റെഹാനും ഫൈസലും ഫൈസാനും സാലിക്കുമായി വഴക്കിടുകയായിരുന്നു. എന്നാൽ സാലിക്കിന്റെ ഇൻസ്റ്റാഗ്രാം ആർക്കൈവിൽ നിന്ന് പോസ്റ്റ് ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതികൾ സാലികി കുത്തി മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. കാസിബ് സയ്യിദ് എന്ന മറ്റൊരാളെ ഫൈസാൻ കല്ലുകൊണ്ട് അടിച്ചതായും റെഹാൻ കൈത്തണ്ടയിൽ കുത്തിയതായും ആരോപിക്കപ്പെടുന്നു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AhmedabadKillingInstagramIndian NewsCrimeNews
News Summary - Teen Killed Over Old Instagram Post In Ahmedabad, 3 Arrested
Next Story