Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണം നൽകിയില്ല: പിതാവിനെ കൊല്ലാൻ‍ വാടക​ഗുണ്ടകളെ ഏർപ്പാടാക്കിയ പതിനാറുകാരൻ പിടിയിൽ

text_fields
bookmark_border
crime
cancel

ലഖ്നോ: പിതാവിനെ കൊല്ലാൻ‍ വാടക​ഗുണ്ടകളെ ഏർപ്പാടാക്കിയ പതിനാറുകാരൻ പിടിയിൽ. പാട്ടി സ്വദേശി മുഹമ്മദ് നയീമിനെ (50) ആണ് മകന്റെ വാടക​ഗുണ്ടകൾ വെടിവെച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

വാടക​ഗുണ്ടകളായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവരെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ദുർഗേഷ് കുമാർ സിങ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ നയീമിന്റെ മകൻ അറിയിച്ച പ്രകാരമാണ് തങ്ങളെത്തി കൃത്യം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പിതാവിനെ കൊലപ്പെടുത്താൻ പ്രതികളെ താനാണ് ഏർപ്പാടാക്കിയതെന്നും ഇവർക്ക് ആറ് ലക്ഷം രൂപ പ്രതിഫലമായി നൽകാമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നതായും നയീമിന്റെ മകൻ പൊലീസിനോട് പറഞ്ഞു.

പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് ന

ൽകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നി​ഗമനം. വീട്ടിൽ നിന്നും പിതാവിന്റെ കടയിൽ നിന്നും തന്റെ ആവശ്യങ്ങൾക്കായി പണം മോഷ്ടിക്കാറുണ്ടായിരുന്നുവെന്നും മുൻപും പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി,

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teen hires shooters to kill father over pocket money, held
Next Story