Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് കടത്തിനെച്ചൊല്ലി തർക്കം: വീടിന് തീയിട്ടു, മകൻ മരിച്ചു

text_fields
bookmark_border
മയക്കുമരുന്ന് കടത്തിനെച്ചൊല്ലി തർക്കം: വീടിന് തീയിട്ടു, മകൻ മരിച്ചു
cancel

ജയ്പൂർ: ഹെറോയിൻ കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിന്‍റെ പേരിൽ പിതാവും മകനും ചേർന്ന് യുവാവിന്‍റെ വീടിന് തീയിട്ടു. വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടി വെന്ത് മരിച്ചു. സംഭവത്തിൽ 57കാരനായ ബാജ് സിങ്, ഇയാളുടെ മകൻ ഷരജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ചേർന്ന് ജസ്‌വീർ സിങ് എന്നയാളുടെ വീടിന് രാത്രി തീയിടുകയായിരുന്നു. ഹനുമാൻഘറിലെ പിലിബംഗയിലാണ് സംഭവം.

ജസ്‌വീറിനൊപ്പം ഭാര്യ മൻപ്രീത് കൗറും മകൻ ഇകിംജിത് സിങ്ങും വീട്ടിൽ ഉറങ്ങുകയായിരുന്നു. അക്രമികൾ വീട്ടിനകത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ജസ്‌വീറും ഭാര്യയും പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മകൻ മരണത്തിന് കീഴടങ്ങി.

മയക്കുമരുന്ന് കടത്തിനെച്ചൊല്ലി ബാജ് സിങ്ങും ജസ്‌വീറും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നെന്ന് ഹനുമാൻഘർ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Teen Dies After House Set On Fire By Drug Smugglers
Next Story