Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടുകാർ വിവാഹത്തിന്​ ...

വീട്ടുകാർ വിവാഹത്തിന്​ സമ്മതിച്ചില്ല; കമിതാക്കൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

text_fields
bookmark_border
വീട്ടുകാർ വിവാഹത്തിന്​ സമ്മതിച്ചില്ല; കമിതാക്കൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
cancel

സിതപൂർ: വിവാഹത്തിന്​ വീട്ടീകാർ സമ്മതിക്കാത്തതിൽ മനംനൊന്ത്​ കൗമാരക്കാരായ കമിതാക്കൾ വിവാഹിതരായ ശേഷം ട്രെയിനിനു മുമ്പിൽ ചാടി ആത്മഹത്യ ചെയ്​തു. വിരേന്ദ്ര വെർമ(19),രഞ്​ജന(18) എന്നിവരാണ്​ ആത്മഹത്യ ചെയ്​തത്​. ഉത്തർപ്രദേശിൽ സിതപൂരിലെ മെഹമൂദാബാദിലാണ്​​ സംഭവം​. 

ഇവർ തമ്മിലുള്ള പ്രണയബന്ധത്തിന്​ ഇരുകുടുംബവും എതിര്​ നിന്ന​േതാടെ മെയ്​ 23ന്​ വീടുവിട്ടിറങ്ങിയ ഇരുവരും ഇന്നലെ ഷാജഹാൻപൂർ-ഗോണ്ട പാസഞ്ചറിനു മുമ്പിൽ ചാടി മരിക്കുകയായിരുന്നു. മരണത്തിനു മുമ്പ്​ ഇരുവരും വിവാഹിതരായിരുന്നുവെന്നാണ്​ പ്രഥമദൃഷ്​ട്യ മനസ്സിലാക്കാനായതെന്ന്​ പൊലീസ്​ പറഞ്ഞു. മൃതദേഹങ്ങൾ പോസ്​റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്​. 

Show Full Article
TAGS:Teen Couple Jumps Before Train suicide love failure up india news malayalam news 
News Summary - Teen Couple Jumps Before Train, Dies. Families Disapproved Of Marriage-India news
Next Story