Begin typing your search above and press return to search.
exit_to_app
exit_to_app
Teen booked for assaulting 4-year-old boy in UP village
cancel
Homechevron_rightNewschevron_rightIndiachevron_rightനാലുവയസുകാരനെ...

നാലുവയസുകാരനെ ലൈംഗികാതിക്രമത്തിന്​ വിധേയമാക്കിയ 14 കാ​രൻ പിടിയിൽ

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിലെ നാലുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 14 കാ​രൻ പിടിയിൽ​. ഉത്തർപ്രദേശിലെ മഥുരയിലാണ്​ സംഭവം.

​െപാലീസ്​ പിടികൂടിയ 14കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ച ​രാവിലെ 11 മണിയോടെയാണ്​ സംഭവം.

വീടിന്​ പുറത്ത്​ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ആളൊഴിഞ്ഞ സ്​ഥലത്തേക്ക്​ കൂട്ടികൊണ്ടുപോകുകയും ലൈംഗികാതിക്രമത്തിന്​ വിധേയമാക്കുകയുമായിരുന്നു. ശേഷം 14കാരൻ സ്​ഥലത്തുനിന്ന്​ കടന്നുകളഞ്ഞു.

കുഞ്ഞ്​ കരയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്​തതോടെയാണ്​ സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്​. തുടർന്ന്​ കുഞ്ഞ്​ അമ്മയോടെ അതിക്രമം വിവരിക്കുകയായിരുന്നു. 100മീറ്റർ ചുറ്റളവിലാണ്​ കുഞ്ഞിന്‍റെയും പ്രതിയുടെയും വീട്​.

സംഭവത്തിന്​ ശേഷം കുട്ടിയുടെ മാതാവ്​ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന്​ പൊലീസ്​ പോക്​സോ പ്രകാരം കേസ്​ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ജുവൈനൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവൈനൽ കേന്ദ്രത്തി​ലേക്ക്​ മാറ്റി.

Show Full Article
TAGS:UP Sexual Assault Child Abuse POCSO 
News Summary - Teen booked for assaulting 4-year-old boy in UP village
Next Story