Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right19 കാരനെ കാമുകിയുടെ...

19 കാരനെ കാമുകിയുടെ പിതാവും സംഘവും മർദ്ദിച്ച്​ കൊലപ്പെടുത്തി

text_fields
bookmark_border
19 കാരനെ കാമുകിയുടെ പിതാവും സംഘവും മർദ്ദിച്ച്​ കൊലപ്പെടുത്തി
cancel

ഗുരുഗ്രാം: പ്രണയബന്ധത്തി​െൻറ പേരിൽ 19 കാരനെ കാമുകിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടയുടെ പിതാവും അടുത്ത ബന്ധുവും അടക്കം നാലുപേർ അറസ്റ്റിലായി.

ഒരു വർഷം മുമ്പാണ് 17 കാരിയുമായി നരേന്ദ്രയെന്ന നിതിൻ സോഷ്യൽ മീഡിയയിലുടെ പരിചയപ്പെട്ടത്.

നഹർപൂർ രൂപയിലായിരുന്നു നിതിനും കുടുംബവും താമസിച്ചിരുന്നത്. ഞായറാഴ്ച കാമുകിയുടെ ബന്ധുവാണ് ഗ്രീൻവുഡ് സിറ്റി സെക്ടർ 45 ൽ എത്താൻ ആവശ്യപ്പെട്ട് നിതിന്​ ഫോൺ ചെയ്​തത്. അവിടെ വെച്ച് പ്രതികൾ നിതിനെ മർദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പരാതിയിൽ പറഞ്ഞു.

ഏഴോ എട്ടോ മണിക്കുറുകൾക്ക് ശേഷം സെക്ടർ 45 ലെ റോഡരികിൽ മാരകമായി പരിക്കേറ്റ നിലയിലാണ് അവനെ കാണപ്പെട്ടത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഖൻഡ്സ മണ്ഡിയിൽ കട നടത്തുന്ന പെൺകുട്ടിയുടെ പിതാവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

പ്രണയബന്ധം ഇഷ്ടമല്ലാതിരുന്ന പെൺകുട്ടിയുടെ കുടുംബം നിതിനെ വിളിച്ചു വരുത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. രണ്ട് മണിക്കൂറിലേറെ നേരം മർദ്ദനത്തിനിരയാക്കിയ ശേഷമാണ് വഴിയരികിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GurgaonBeaten To Death
News Summary - teen ‘beaten to death by girlfriend’s family in Gurgaon
Next Story