ഖൊരക്പൂർ(യു.പി): ഉത്തർപ്രദേശിലെ മെഡിക്കൽ കോളജിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ഖൊരക്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിനുള്ളിൽ (ബി.ആർ.ഡി) ആണ് 15കാരിയെ നാലു പേർ ചേർന്ന് പീഡിപ്പിച്ചത്.
പീഡനത്തിനിരയായ പെൺകുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണെന്നും സാമ്പത്തിക പ്രയാസം മൂലം തൊഴിൽ അന്വേഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതികൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.