Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ഐ.സി.യുവിൽ...

യു.പിയിൽ ഐ.സി.യുവിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
യു.പിയിൽ ഐ.സി.യുവിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്​റ്റിൽ
cancel

ല​ഖ്​​​നോ: പാ​മ്പു​ക​ടി​യേ​റ്റ് അ​ത്യാ​സ​ന്ന​നി​ല​യി​ൽ ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നും മ​റ്റു നാ​ലു​പേ​രും ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്തു. ഉ​ത്ത​ർ​​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം.

കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പാ​മ്പു​ക​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ​അ​ഞ്ചു​ദി​വ​സം ​െഎ.​സി.​യു​വി​ൽ ആ​യി​രു​ന്നു. രാ​ത്രി​യി​ൽ താ​ൻ മു​റി​യി​ൽ ഒ​റ്റ​ക്കാ​യ​പ്പോ​ൾ യൂ​നി​ഫോ​മി​ട്ട ഒ​രാ​ളും മ​റ്റു നാ​ലു​പേ​രും ക​ട​ന്നു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന്​ പെ​ൺ​കു​ട്ടി മു​ത്ത​ശ്ശി​യോ​ട് പ​റ​ഞ്ഞു. അ​തി​ലൊ​രാ​ൾ ബ​ലം പ്ര​യോ​ഗി​ച്ച് ഇ​ൻ​ജ​ക്​​ഷ​ൻ ത​ന്നു​വെ​ന്നും ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വാ ​പൊ​ത്തി​പ്പി​ടി​ക്കു​ക​യും കൈ​ക​ൾ കെ​ട്ടി വെ​ക്കു​ക​യും ചെ​യ്ത​ശേ​ഷം ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. മു​ത്ത​ശ്ശി പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന്​ പെ​ൺ​കു​ട്ടി​യെ ജ​ന​റ​ൽ വാ​ർ​ഡി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. കു​റ്റം​ചെ​യ്ത ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​തി​രെ​യും മ​റ്റു നാ​ലു​പേ​ർ​ക്കെ​തി​രെ​യും യു.​പി പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ഫ​യ​ൽ ചെ​യ്തു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്.

മ​റ്റു നാ​ലു​പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. യു.​പി​യി​ലെ ഭാ​ഗ്​​പ​തി​ലെ ആ​ശു​പ​ത്രി​യി​ൽ ന​ഴ്​​സി​ങ്​ വി​ദ്യാ​ർ​ഥി​യെ ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നും ചേ​ർ​ന്ന്​ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന വാ​ർ​ത്ത വ​ന്ന്​ ര​ണ്ടാ​ഴ്​​ച പി​ന്നി​ട​വെ​യാ​ണ്​ പു​തി​യ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Caseicumalayalam newsUttar Pradesh
News Summary - Teen, Alone In ICU, Raped-Kerala News
Next Story