Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനന്തരവനെ കൊന്ന്​...

അനന്തരവനെ കൊന്ന്​ ബാൽക്കണിയിൽ കുഴിച്ചുമൂടി; മൂന്നുവർഷത്തിനു ശേഷം ടെക്കി അറസ്​റ്റിൽ

text_fields
bookmark_border
അനന്തരവനെ കൊന്ന്​ ബാൽക്കണിയിൽ കുഴിച്ചുമൂടി; മൂന്നുവർഷത്തിനു ശേഷം ടെക്കി അറസ്​റ്റിൽ
cancel

ന്യൂഡൽഹി: മൂന്നു വർഷം മുമ്പ്​ അന്തരവനെ കൊന്ന്​ ബാൽക്കണിയിൽ കുഴിച്ചിട്ട കേസിൽ ടെക്കി അറസ്​റ്റിൽ. ഒഡീഷയിലെ ഗ ൻജാം സ്വദേശിയായ ബിജയ്​ കുമാർ മഹാറാണയാണ്​ ഹൈദരാബാദിൽ നിന്നും പിടിയിലായത്​. ത​​​​െൻറ കാമുകിയുമായി ബന്ധമുണ്ടെന ്ന സംശയത്തെ തുടർന്ന്​ ഇയാൾ അന്തരവൻ ജയ്​ പ്രകാശിനെ കൊലപ്പെടുത്തുകയായിരുന്നു.

നോയിഡ 144 സെക്​ടറിലെ ​െഎ.ടി ജ ീവനക്കാരനായിരുന്നു ബിജയ്​. 2012ൽ കാമുകി ഡൽഹിയിൽ താമസമാക്കിയതോടെയാണ്​ ബിജയും ഡൽഹിയിലെത്തിയത്​. 2015 ൽ ​ ഗുഡ്​ഗാവി ലെ കമ്പനിയിൽ ജോലിക്ക്​ ചേർന്ന ജയ്​ പ്രകാശ് ദ്വാരകയിലെ അപ്പാട്ട്​മ​​​െൻറിൽ ബിജയ്​ക്കൊപ്പമാണ്​ താമസിച്ചിരുന്നത്​. ക്രമേണ ഇയാൾ ബിജയ്​യുടെ കാമുകിയുമായി സൗഹൃദത്തിലായി. ഇതിൽ സംശയംപ്രകടിപ്പിച്ച ബിജയ്​ ജയ്​ പ്രകാശിനെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു.

2016 ഫെബ്രുവരി ആറിന്​ ഫ്ലാറ്റിൽ ഉറങ്ങുകയായിരുന്ന ജയ്​ പ്രകാശിനെ ബിജയ്​ സീലിങ്​ ഫാനി​​​​െൻറ മോ​േട്ടാർ ഉപ​യോഗിച്ച്​ തലക്കടിച്ച്​ കൊല്ലുകയായിരുന്നു. ശേഷം ബാൽക്കണിയിൽ കുഴിച്ചിടുകയും നേരത്തെ ചെടികൾ നടാൻ കൊണ്ടുവെച്ച മണ്ണ്​ നിരത്തി ചെടികൾ വെക്കുകയും ചെയ്​തു.

ഒരാഴ്​ച്ചക്ക്​ ശേഷം ബിജയ്​ പൊലീസ്​ സ്​റ്റേഷനിലെത്തി അനന്തരവനെ കാണാനില്ലെന്ന്​ പരാതി നൽകി. രണ്ടു മാസത്തോളം ഇതേ ഫ്ലാറ്റിൽ താമസിച്ച ഇയാൾ ശേഷം നാഗലോയിലേക്ക്​ താമസം മാറ്റി. 2017ൽ ഒൗദ്യോഗിക ആവശ്യത്തിനായി ഹൈദരാബാദിലേക്ക്​ മാറുകയും ചെയ്​തു.

2018 ഒക്​ടോബറിൽ കെട്ടിടം പുതുക്കിപണിയുന്നതിനായി പൊളിച്ചപ്പോൾ ഫ്ലാറ്റി​​​​െൻറ ബാൽക്കണിയിൽ നിന്ന്​ അസ്ഥികൂടവും ഇയാൾ ധരിച്ചിരുന്ന വസ്​ത്രങ്ങളും ബെഡ്​ഷീറ്റ്​, ബെഡ്​ തുടങ്ങിയ സാധനങ്ങളും കണ്ടെത്തി. തുടർന്ന്​ ​പൊലീസ്​ നടത്തിയ അന്വേഷണത്തിലൊടുവിലാണ്​ മൂന്നു വർഷം മുമ്പുള്ള കൊലപാതകം തെളിഞ്ഞത്​.

ഹൈദരാബാദിലേക്ക്​ മാറിയ ബിജയ്​ ഫോൺ നമ്പർമാറ്റുകയും പഴയ ബാങ്ക്​ അക്കൗണ്ട്​ ഉൾപ്പെടെയുള്ളവ നിർത്തലാക്കുകയും ചെയ്​തിരുന്നു. കുടുംബവുമായോ പഴയ സുഹൃത്തുക്കളുമായോ ഇയാൾ ബന്ധപ്പെട്ടിരുന്നില്ല. ഡിസംബർ 26 ന്​ ഹൈദരാബാദിലെത്തിയ ഡൽഹി പൊലീസ്​ അന്വേഷണ സംഘത്തിന്​ ജനുവരി ആറിനാണ്​ ബിജയ്​യെ കസ്​റ്റഡിയിലെടുക്കാനായത്​. അറസ്​റ്റ്​ രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇയാളെ ഡൽഹിയിൽ എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plantbalconynephewSaplingsTechnology News
News Summary - Techie Killed, Buried Nephew In Balcony, Planted Saplings- India news
Next Story