മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ സോഫ്റ്റ്വെയർ എഞ്ചീനിയർ പിടിയിൽ. മുംബൈ സ്വദേശി നിതിൻ സിദോധിനെയാണ് അന്ധേരിയിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്തത്.
സാറയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നും എൻ.സി.പി നേതാവ് ശരത് പവാറിനെതിരെ അപകീർത്തികരമായ ട്വീറ്റുകൾ പ്രചരിച്ചത് വൻവിവാദമായിരുന്നു. തുടർന്ന് മക്കളായ സാറക്കും അർജുനും ട്വിറ്റർ അക്കൗണ്ടുകളില്ലെന്നും അവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നുണ്ടെന്നും അറിയിച്ച് സച്ചിന്‍ രംഗത്തെത്തി.
‘‘എല്ലാവര്‍ക്കും അറിയാം ശരത് പവാറും എന്‍.സി.പിയുമാണ് മഹാരാഷ്ട്രയെ കൊള്ളയടിച്ചതെന്ന്. എന്നാല്‍ അദ്ദേഹം കേന്ദ്രത്തിലും ഇതുതന്നെയാണ് ചെയ്തതെന്ന് പലര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് മല്ല്യ നെയിംസ് പവാര്‍ എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ ഒക്‌ടോബറിൽ സാറ തെണ്ടുല്‍ക്കർ എന്ന അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തത്. സാറയുടെ ചിത്രങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.