Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കറുത്ത നിറമെന്ന് പരിഹസിച്ചതിന് യുവതി ഭക്ഷണത്തിൽ വിഷം കലർത്തി; അഞ്ചു മരണം
text_fieldsbookmark_border
റായ്ഗഢ്: കറുത്ത നിറത്തിെൻറ പേരിൽ അവഹേളിക്കെപട്ടതിെൻറ ദേഷ്യത്തിൽ യുവതി ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ വിഷം കലർത്തി. ഭക്ഷണം കഴിച്ച നാലു കുട്ടികളടക്കം അഞ്ചു പേർ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ 120 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പ്രഗ്യ സർവാസ് എന്ന യുവതിയാണ് തെൻറ ബന്ധുവായ സുഭാഷ് മനെയുടെ ഗൃഹപ്രവേശന പരിപാടിക്ക് എത്തിയവർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയത്.
സംഭവത്തെ തുടർന്ന് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
