Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി നിയമസഭയിൽ...

ഡൽഹി നിയമസഭയിൽ ‘ആപി​’െൻറ വോട്ടു​കൃത്രിമ പ്രദർശനം (VIDEO)

text_fields
bookmark_border
ഡൽഹി നിയമസഭയിൽ ‘ആപി​’െൻറ വോട്ടു​കൃത്രിമ പ്രദർശനം (VIDEO)
cancel

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്ര​ത്തെ​ക്കു​റി​ച്ച സം​ശ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ഡ​ൽ​ഹി​യി​ൽ വെ​ള്ളി​യാ​ഴ്​​ച സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചി​രി​ക്കേ, ഇൗ ​വി​ഷ​യ​ത്തി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി (എ.​എ.​പി) ക​മീ​ഷ​നു​മാ​യി വെ​ല്ലു​വി​ളി. വോ​ട്ടു​യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ ക​ഴി​യു​ന്ന രീ​തി ഡ​ൽ​ഹി നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ എ.​എ.​പി എം.​എ​ൽ.​എ​യും എ​ൻ​ജി​നീ​യ​റു​മാ​യ സൗ​ര​വ്​ ഭ​ര​ദ്വാ​ജ്​  പ്ര​ദ​ർ​ശി​പ്പി​ച്ചു. ഡ​മ്മി വോ​ട്ടു​യ​ന്ത്ര​ത്തി​ലാ​ണ്​ ക്ര​മ​ക്കേ​ടി​​​െൻറ പ്ര​ദ​ർ​ശ​നം ന​ട​ന്ന​ത്. അ​തി​നു പ​ക​രം ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള യ​ഥാ​ർ​ഥ യ​ന്ത്ര​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ക​മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ചു. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത എ.​എ.​പി, ക​മീ​ഷ​​​െൻറ യ​ന്ത്ര​ങ്ങ​ളി​ലും കൃ​ത്രി​മം ന​ട​ത്തി കാ​ണി​ക്കാ​മെ​ന്ന്​ പ്ര​തി​ക​രി​ച്ചു.

വോ​ട്ടു​യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്താ​മെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്ക്​ അ​തി​ന്​ മേ​യ്​ ആ​ദ്യം അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട്​ ആ ​തീ​യ​തി മേ​യ്​ അ​വ​സാ​ന​ത്തേ​ക്ക്​ മാ​റ്റി. ഇ​തി​നി​ട​യി​ലാ​ണ്​ ഒ​രു പാ​ർ​ട്ടി​ക്ക്​ കൂ​ടു​ത​ൽ വോ​ട്ടു കി​ട്ടു​ന്ന വി​ധം വോ​ട്ടു​യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്താ​മെ​ന്ന വാ​ദ​വു​മാ​യി എ.​എ.​പി രം​ഗ​ത്തി​റ​ങ്ങി​യ​ത്. വോ​ട്ടു ചെ​യ്​​ത​വ​ർ​ക്ക്​ ര​സീ​ത്​ ന​ൽ​കാ​ൻ ക​ഴി​യു​ന്ന വി​വി​പാ​റ്റ്​ ഘ​ടി​പ്പി​ക്കു​ന്ന​തു​വ​രെ നി​ല​വി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും പ​ക​രം, ബാ​ല​റ്റ്​ പേ​പ്പ​റി​ലേ​ക്ക്​ മ​ട​ങ്ങ​ണ​മെ​ന്നു​മാ​ണ്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വോ​ട്ടു​കൃ​ത്രി​മ പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ, ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന പ്ര​മേ​യ​വും ഡ​ൽ​ഹി നി​യ​മ​സ​ഭ പാ​സാ​ക്കി.  

വോ​ട്ടു​യ​ന്ത്ര​ത്തി​നെ​തി​രെ ഏ​തെ​ങ്കി​ലും നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണ്. രാ​ഷ്​​ട്ര​പ​തി​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നും വോ​ട്ടു​യ​ന്ത്ര​ത്തി​നെ​തി​രാ​യ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നും നി​യ​മ​സ​ഭ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. വോ​ട്ടു​യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ ക​ഴി​യു​​ന്നു​വെ​ന്ന എ.​എ.​പി​യു​ടെ വാ​ദം തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​​​െൻറ നി​ഷ്​​പ​ക്ഷ​ത​യും വി​ശ്വാ​സ്യ​ത​യും ചോ​ദ്യം ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്, തെ​ളി​യി​ക്കാ​നു​ള്ള ക​മീ​ഷ​​​െൻറ വെ​ല്ലു​വി​ളി.

അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​നെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണം ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച വി​ഷ​യ​മാ​യി​രി​ക്കേ, അ​തി​ൽ​നി​ന്ന്​ ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ൻ എ.​എ.​പി ക​ണ്ടെ​ത്തി​യ ഉ​പാ​യ​മാ​ണ്​ നി​യ​മ​സ​ഭ​യി​ലെ വോ​ട്ടു​യ​ന്ത്ര കൃ​ത്രി​മ പ്ര​ദ​ർ​ശ​ന​മെ​ന്ന്​ വി​മ​ർ​ശ​ന​മു​ണ്ട്. ഡ​ൽ​ഹി നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ മ​റു​പ​ടി പ​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ട​ത്.  

അ​തേ​സ​മ​യം, നി​യ​മ​സ​ഭ സ​മ്മേ​ള​നം ഇ​തി​നു വേ​ദി​യാ​ക്കി​യ​ത്​ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. യു.​പി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി.​ജെ.​പി​യു​ടെ അ​സാ​ധാ​ര​ണ വി​ജ​യ​ത്തോ​ടെ​യാ​ണ്​ വോ​ട്ടു​യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ക്കു​ന്നു​വെ​ന്ന സം​ശ​യം വ​ർ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aaphackedaap mlaEVMdelhi assemblySaurabh Bharadwajtampered
News Summary - Team Kejriwal Says Live Demo Succeeds In Gaming Vote Machine (EVMs)
Next Story