Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ കാലത്ത്​...

ലോക്​ഡൗൺ കാലത്ത്​ ശമ്പളമില്ല; തെലങ്കാനയിൽ അധ്യാപകരും ഐ.ടി വിദഗ്​ധരും തൊഴിലുറപ്പ്​ പണിക്കിറങ്ങി

text_fields
bookmark_border
thozhilurapp
cancel

​െഹെദരാബാദ്​: ചിരഞ്​ജീവിയും ഭാര്യ പദ്​മയും അതിരാവിലെ ബൈക്കിൽ തൊഴിൽ സ്​ഥല​ത്തെത്തും. നേരത്തെ അധ്യാപകരായിരുന്നു ഇരുവരും ഇപ്പോൾ ​െതാഴിലുറപ്പ്​ ജോലിയാണ്​ ചെയ്യുന്നത്​. ചിരഞ്​ജീവി പോസ്​റ്റ് ​ഗ്രാജ്വേറ്റ്​ ബിരുദവും ബി.എഡുമുള്ളയാളാണ്​. 12 വർഷമായി സോഷ്യൽ സയൻസ്​ അധ്യാപകനായി ​േജാലിനോക്കുന്നു.

എം.ബി.എ ബിരുദധാരിയായ പദ്​മ പ്രൈമറി സ്​കൂൾ അധ്യാപികയായിരുന്നു. രണ്ടുമാസമായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്നാണ്​​ ഇരുവരും തൊഴിലുറപ്പു ​പണിക്കു പോയിത്തുടങ്ങിയത്​. ശമ്പളം എന്നു ലഭിക്കുമെന്ന്​ പറയാനുമാകില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഭോംഗിർ-യാദാദ്രിയിലെ എം.ജി.എൻ.ആർ.ജി.എ വർക്​സൈറ്റിലാണ്​ അവർക്ക്​ ജോലി. ഇപ്പോൾ ലഭിക്കുന്ന 200-300 രൂപ കുടുംബത്തിലേക്ക്​ പച്ചക്കറി വാങ്ങാനെങ്കിലും സഹായകമാണെന്ന്​ ദമ്പതികൾ പറയുന്നു. രണ്ട്​ കുട്ടികളും മാതാപിതാക്കളുമടക്കം ആറംഗ കുടുംബമാണ്​ ഇവരുടേത്​. 

കോവിഡ്​ തടയാൻ പ്രഖ്യാപിച്ച ലോക്​ഡൗൺ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്​. അംഗീകൃത-അനംഗീകൃത വിദ്യാഭ്യാസ മേഖലകളിൽ തൊഴിലെടുക്കുന്ന ഏതാണ്ട്​ രണ്ട്​ ലക്ഷം അധ്യാപകരാണ്​​ മൂന്ന്​ മാസമായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്​. സ്വകാര്യ സ്​കൂൾ അധ്യാപകർക്ക്​ സാധാരമാണിത്​. കാരണം മിക്ക ആളുകൾക്കും വർഷത്തിൽ 10 മാസം മാത്രമേ ശമ്പളം ലഭിക്കൂ. ഇത്തവണ മാർച്ചിലും ഞങ്ങൾക്ക്​ ശമ്പളം ലഭിച്ചില്ല -ജൂനിയർ കോളജിലെ സുവോളജി അധ്യാപകനായ കൃഷ്​ണയുടെ വാക്കുകൾ. 

സ്വകാര്യ സ്​കൂളുകളിൽ പ്രൈമറി സ്​കൂൾ അധ്യാപകർക്ക്​ 5000-10,000 വരെയാണ്​ ശമ്പളം. ഹൈസ്​കൂൾ അധ്യാപകർക്ക്​ 20,000 രൂപ വരെയും. ജൂനിയർ ലക്​ചർമാർക്ക്​ 25000 രൂപ വരെ ചിലപ്പോൾ ലഭിക്കും. അതും ഇപ്പോൾ നഷ്​ടമായിരിക്കുന്നു -ചിരഞ്​ജീവി പറയുന്നു. 

സ്​കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതുൾപ്പെടെ വൻ വാഗ്​ദാനങ്ങളുമായി അധികാരത്തിലേറിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഭരണം കിട്ടിയപ്പോൾ എല്ലാം കൈവിട്ടമട്ടാണ്​. ഉന്നത ​ബിരുദമുള്ള പലരും ഇപ്പോൾ അവരുടെ മാതാപിതാക്കൾക്കൊപ്പം തൊഴിലുറപ്പ്​ പണിക്കു പോവുകയാണ്​. അവർക്ക്​ മുന്നിൽ മറ്റ്​ വഴികളില്ല. 

സോഫ്​റ്റ്​വെയർ പ്രഫഷനലായ സ്വപ്​നക്ക്​ ഏതാനും മാസംമുമ്പ്​ വരെ ഒരുലക്ഷം വരെ ശമ്പളം ലഭിച്ചിരുന്നു. ഇപ്പോൾ അവരും തൊഴിലുറപ്പ്​ തൊഴിലാളിയാണ്​. ഇപ്രകാരം കോവിഡിൽ നിരവധി പ്രഫഷനലുകൾക്കാണ്​ തെലങ്കാനയിൽ സ്വന്തംതൊഴിൽ നഷ്​ടപ്പെട്ട്​ മറ്റു ജോലികളിലേക്ക്​ മാറേണ്ടിവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganateachersmgnregalock down
News Summary - Teachers, Techie Who Made 1 Lakh Turn MGNREGA Labourers Amid Pandemic
Next Story