ഗുജറാത്തിൽ മൂല്യനിർണയത്തിൽ തെറ്റുവരുത്തിയ അധ്യാപകർ 6500
text_fieldsഅഹ്മദാബാദ്: സ്കൂൾപരീക്ഷയിലെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ തെറ്റുകൾ വരുത്തിയ 6500ഒാളം അധ്യാപകരുടെ പേരുകൾ പുറത്തുവിട്ട് ഗുജറാത്ത് സർക്കാറിെൻറ പ്രസിദ്ധീകരണം.
സംസ്ഥാനത്ത് ഇൗ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ 10, 12 ക്ലാസുകളിലെ ഉത്തരക്കടലാസ് മൂല്യനിർണയത്തിലാണ് അധ്യാപകർ ഒന്നിലേറെ തെറ്റുകൾ വരുത്തിയതെന്ന് ഗുജറാത്ത് ഹയർ സെക്കൻഡറി എജുക്കേഷൻ ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിൽ പത്താംതരം പേപ്പറിലെ ഒരു തെറ്റിന് 50 രൂപ വീതവും 12ാം തരത്തിലേതിന് 100 രൂപ വീതവും ബോർഡ് അധ്യാപകർക്ക് പിഴയിട്ടിട്ടുണ്ട്. ഇതിനു പുറമെ സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ഇവരുടെ േപരുകൾ പുറത്തുവിടാനും തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
