ബിഹാറിൽ അധ്യാപകനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു
text_fieldsപാറ്റ്ന: ബിഹാറിൽ അധ്യാപകന് വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി 10:30ന് ബഗുസറായിലാണ് ദാരുണമായ സംഭവമുണ്ടായത്. അനില്‍ കുമാര്‍ സിംഗ് (55) ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴിയാണ് െകാലപാതകം നടന്നത്. അനിൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിന് പിന്നിൽ അജ്ഞാതസംഘമാണെന്നാണ് സൂചന. പൊലീസെത്തിയാണ് മൃതദേഹം അടുത്തുള്ള സദാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
അധ്യാപകന്റെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുകളും സുഹൃത്തുകളും മുനിസിപ്പല്‍ കോര്പറേഷന് ഉപരോധിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
