ക്ലാസിൽ കലപില: എൽ.കെ.ജി കുട്ടികളുടെ വായിൽ അധ്യാപിക ടേപ് ഒട്ടിച്ചു
text_fieldsഗുരുഗ്രാം (ഹരിയാന): ക്ലാസിൽ സംസാരിച്ചതിെൻറ പേരിൽ അധ്യാപിക എൽ.കെ.ജി വിദ്യാർഥികള ുടെ വായിൽ സെല്ലോ ടേപ് ഒട്ടിച്ചു. നാല് വയസ്സുള്ള ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വായിലാണ് ക്ലാസ് നടന്നുകൊണ്ടിരിക്കുേമ്പാൾ അധ്യാപിക ടേപ് ഒട്ടിച്ചത്.
ഒക്ടോബറിൽ നടന്ന സംഭവത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ അന്വേഷണം നടത്തി സംഭവം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ ഗുരുരാജ് അറിയിച്ചു. മറ്റ് കുട്ടികൾക്ക് ശല്യമുണ്ടാക്കുന്നതിനൊപ്പം മോശം വാക്കുകളും പറഞ്ഞതുകൊണ്ടാണ് ടേപ് ഒട്ടിച്ചതെന്ന് അധ്യാപിക പ്രതികരിച്ചു.
