Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിയുടെ തലയിൽ കൊട്ടി ‘തബല വായന’; അധ്യാപകന് സസ്പെൻഷൻ

text_fields
bookmark_border
Teacher Suspended Over Student Video
cancel

ലഖ്നോ: ക്ലാസ് മുറിയിൽ വിദ്യാർഥിയുടെ തലയിൽ തബല വായിക്കുന്നതുപോലെ കൈകൊണ്ട് തട്ടുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം. സൈഫായ് ബ്ലോക്കിലെ ബിരൗലി പ്രൈമറി സ്കൂളിലെ അസിസ്റ്റന്റ് അധ്യാപകനായ ദിനേശ് കുമാർ മാഥൂറിനെതിരെയാണ് നടപടി.

വിദ്യാർഥിയുടെ തലയിൽ കൊട്ടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ക്ലാസ് മുറിയിൽ കസേരയിൽ ഇരിക്കുന്ന ഇയാളുടെ മുന്നിൽ തറയിൽ ഇരിക്കുന്ന വിദ്യാർഥിയുടെ തലയിലാണ് കൈകൊണ്ട് തബല വായിക്കുന്നതുപോലെ കൊട്ടുന്നത്. ഇതിനിടെ അധ്യാപകൻ പൊട്ടിച്ചിരിക്കുന്നതും ചുറ്റുമിരുന്ന മറ്റു കുട്ടികൾ രംഗം കണ്ട് ചിരിക്കുന്നതും വിഡിയോയിലുണ്ട്.

ആരാണ് വിഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ലെങ്കിലും അധ്യാപകൻ തന്നെയാണ് ഇത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപകന്റെ നടപടിക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് നിരവധി പരാതികൾ ലഭിച്ചു. സംഭവത്തിൽ അടിസ്ഥാന വിദ്യാഭ്യാസ ഓഫിസർ ഡോ. രാജേഷ് കുമാർ അധ്യാപകനെ ഉടൻ സസ്പെൻഡ് ചെയ്ത് നടപടി സ്വീകരിച്ചു.

സംഭവം തമാശയായി കാണേണ്ടതല്ലെന്നും കുട്ടിയുടെ ആത്മാഭിമാനത്തെയും മാനസികാവസ്ഥയെയും ബാധിച്ചേക്കാമെന്നും വിഡിയോ കണ്ടവർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. കുട്ടികളെ കരുതലോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യേണ്ട അധ്യാപകൻ ഇത്തരത്തിൽ പെരുമാറിയത് ശരിയല്ലെന്നും വിമർശനമുയർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teacher Suspended Over Student Video
Next Story