Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോംവർക്ക്​...

ഹോംവർക്ക്​ ചെയ്​തില്ല; വിദ്യാർഥിനിയെ സഹപാഠികൾ 168 തവണ തല്ലി

text_fields
bookmark_border
ഹോംവർക്ക്​ ചെയ്​തില്ല; വിദ്യാർഥിനിയെ സഹപാഠികൾ 168 തവണ തല്ലി
cancel

ഭോ​പാ​ൽ: ഹോം​വ​ർ​ക്ക്​ ചെ​യ്യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ഹ​പാ​ഠി​ക​ൾ 168 ത​വ​ണ ത​ല്ലി. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബു​വ​യി​ൽ താ​ണ്ട്​​ല ന​ഗ​ര​ത്തി​ലു​ള്ള ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ്​ സം​ഭ​വം. 

ഹോം​വ​ർ​ക്ക്​ ചെ​യ്യാ​തെ ക്ലാ​സി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ശാ​സ്​​ത്രാ​ധ്യാ​പ​ക​ൻ മ​നോ​ജ്​ കു​മാ​ർ വ​ർ​മ​യാ​ണ്​ വി​ചി​ത്ര​മാ​യ ശി​ക്ഷ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സ​ഹ​പാ​ഠി​ക​ൾ ഒാ​രോ​രു​ത്ത​രും ദി​വ​സ​വും ര​ണ്ട്​ അ​ടി​വീ​തം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു​വ​ത്രെ നി​ർ​ദേ​ശം. ജ​നു​വ​രി 11 മു​ത​ൽ 16 വ​രെ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം സ​ഹ​പാ​ഠി​ക​ൾ അ​ധ്യാ​പ​ക​നെ അ​നു​സ​രി​ച്ച്​ ശി​ക്ഷ ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്, മ​ക​ൾ​ക്ക്​ മാ​ന​സി​ക സം​ഘ​ർ​ഷം തു​ട​ങ്ങി​യ​താ​യും സ്​​കൂ​ളി​ൽ പോ​കാ​ൻ വി​സ​മ്മ​തി​ക്കു​ന്നു​വെ​ന്നും പി​താ​വ്​ ശി​വ​്പ്ര​താ​പ്​ സി​ങ്​ പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. 

എ​ന്നാ​ൽ, വേ​ദ​നി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​ടി​യ​ല്ല സ​ഹ​പാ​ഠി​ക​ളു​ടേ​തെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ വി​ശ​ദീ​ക​രി​ച്ചു. 
പി​താ​വി​​​െൻറ പ​രാ​തി സ്വീ​ക​രി​ച്ച പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ല. കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ർ​ദ​ന​മേ​​റ്റ​തി​​​െൻറ അ​ട​യാ​ള​മൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacherstudentslapshomework
News Summary - Teacher slaps student for not doing homework- India news
Next Story