ഭാര്യ ഒളിച്ചോടി; അധ്യാപകൻ മക്കളെ കൊന്ന് ഫോട്ടോ ഭാര്യക്ക് അയച്ചശേഷം ആത്മഹത്യ ചെയ്തു
text_fieldsനാഗ്പുർ: ഭാര്യ ഉപേക്ഷിച്ച് പോയതിൽ മനം നൊന്ത് പെൺമക്കളെ തൂക്കിക്കൊന്ന് ഫോട്ടോ ഭാര്യക്ക് വാട്സ് ആപ്പ് ചെയ്ത ശേഷം കോളജ് അധ്യാപകൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിനു സമീപം ബല്ലാർപൂരിലാണ് സംഭവം.
ഐ.ടി.ഐ അധ്യാപകനായ ഋഷികാന്ത് സി. കുടപ്പള്ളി(40), ആറു വയസുകാരിയായ നാരായണി, ഒന്നര വയസുള്ള കാർതികി എന്നിവരാണ് മരിച്ചത്.
ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ മനം നൊന്താണ് ഋഷികാന്ത് മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. പുലർച്ചെ ഒരുമണിയോടുകൂടി ഋഷികാന്തിൻെറ വീട്ടിലായിരുന്നു സംഭവം.
ഡ്രൈവറായ ഷാനവാസ് ഖാൻ എന്നയാളുമായി ഋഷികാന്തിൻെറ ഭാര്യ പ്രഗതി പ്രണയത്തിലായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പ്രഗതി കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇയാൾക്കൊപ്പം ഒളിച്ചോടി. ഇതിൽ മനം നൊന്തു കഴിയുകയായിരുന്നു ഋഷികാന്ത് എന്ന് സഹോദരൻ ഗോപാൽ സി. കുടപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
