Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യപിച്ച്​...

മദ്യപിച്ച്​ ബോധമില്ലാതെ പ്രധാനാധ്യാപകൻ ഓഫിസ്​ മുറിയിലെ മേശക്കടിയിൽ; സസ്​പെൻഷൻ

text_fields
bookmark_border
Teacher found drunk at primary school suspended
cancel

റായ്​പൂർ: ഛത്തീസ്​ഗഡി​ൽ ​മദ്യപിച്ച് സ്​കൂളിലെത്തി ​മേശക്കടിയിൽ കിടന്നുറങ്ങിയ പ്രധാനാധ്യാപകന്​ സസ്പെൻഷൻ. കോർബയിലെ കാരി മാട്ടി ഗ്രാമത്തിലാണ്​ സംഭവം.

പ്രൈമറി സ്​കൂളിലെ പ്രധാനാധ്യാപകനായ രാമനാരായൺ പ്രധാനെ സംഭവവുമായി ബന്ധപ്പെട്ട്​ സസ്​പെൻഡ്​ ചെയ്​തു. സ്​കൂൾ ഓഫിസ്​ മുറിയിൽ മദ്യപിച്ച്​ ബോധമില്ലാതെ കിടന്നുറങ്ങുന്ന അധ്യാപകന്‍റെ വിഡിയോ വൈറലായിരുന്നു. തുടർന്ന്​ അന്വേഷണം നടത്തി അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു.

'അധ്യാപകന്‍റെ പ്രവൃത്തിയിൽ കടുത്ത അതൃപ്​തി രേഖപ്പെടുത്തുന്നു. സ്​കൂളിൽനിന്ന്​ രാമനാരായൻ പ്രധാനെ സസ്​പെൻഡ്​ ചെയ്​തു' -ബ്ലോക്ക്​ വിദ്യാഭ്യാസ ഓഫിസർ എൽ.എസ്​. ജോഗി പറഞ്ഞു. അതേസമയം, അധ്യാപകൻ ആദ്യമായല്ല ക്ലാസിൽ മദ്യപിച്ച്​ വരുന്നതെന്നും ബോധമില്ലാതെ കിടക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TeachersuspensionLiqueur
News Summary - Teacher found drunk at primary school suspended
Next Story