രാമക്ഷേത്രത്തിന് സംഭാവന നൽകിയില്ല; അധ്യാപകനെ പുറത്താക്കി
text_fieldsബാലിയ: ഉത്തർപ്രദേശിൽ രാമക്ഷേത്രത്തിന് സംഭാവന നൽകാത്തതിൽ അധ്യാപകനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽനിന്നാണ് 1000 രൂപ സംഭാവന നൽകാൻ വിസമ്മതിച്ച യശ്വന്ത് പ്രതാപ് സിങ്ങിനെ പുറത്താക്കിയത്. ആർ.എസ്.എസിെൻറ ജില്ല പ്രചാരകായ സേത്യന്ദ്ര സ്കൂളിൽ എത്തുകയും എല്ലാവരോടും 1000 രൂപ സംഭാന ആവശ്യപ്പെടുകയുമായിരുന്നു.
ഇതു നൽകാൻ തയാറാവാത്തതോടെ മാനേജ്മെൻറ് അധികൃതർ തന്നോട് മോശമായി പെരുമാറുകയും സ്ഥാപനത്തിൽനിന്ന് പുറത്താക്കുകയും ചെയ്തതായി പ്രതാപ് സിങ് ആരോപിച്ചു. ജില്ല മജിസ്ട്രേറ്റ് ഓഫിസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയതായും പ്രതാപ് സിങ് പറഞ്ഞു. എന്നാൽ, സ്കൂൾ അധികൃതർ സംഭവം നിഷേധിച്ചു.
പിരിവ് നടന്നിട്ടുണ്ടെങ്കിലും പണം നൽകാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപകൻ ദിനേന്ദ്ര പറഞ്ഞു.