Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസ്
text_fieldsbookmark_border
ഷിംല: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ കേസ്. ഹിമാചൽ പ്രദേശിലെ ജുംഗയിലെ സർക്കാർ സ്കൂളിലായിരുന്നു സംഭവം.
മെയ് രണ്ടിന് ക്ലാസ് കഴിഞ്ഞ ശേഷവും ഇയാൾ കുട്ടിയോട് എക്സ്ട്രാ ക്ലാസിനായി സ്കൂളിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കുട്ടിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

