Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുളവടി കൊണ്ട് അധ്യാപകന്‍റെ മർദനം: ദലിത് വിദ്യാർഥിയുടെ തലക്ക് ക്ഷതം

text_fields
bookmark_border
അധ്യാപകന് സസ്​പെൻഷൻ
മുളവടി കൊണ്ട് അധ്യാപകന്‍റെ മർദനം: ദലിത് വിദ്യാർഥിയുടെ തലക്ക് ക്ഷതം
cancel

ചെന്നൈ: വിഴുപ്പുറം വി. അഗരം സർക്കാർ സ്കൂളിലെ 11 വയസ്സുകാരനായ ദലിത് വിദ്യാർഥിയെ മുളവടി കൊണ്ട് അടിച്ചു പരിക്കേൽപിച്ച് അധ്യാപകൻ. വിദ്യാർഥിക്ക് തലയിലെ ഞരമ്പുകൾക്ക് ക്ഷതമേറ്റു.

മാർച്ച് 14ന് ആറാം ക്ലാസ് വിദ്യാർഥിയായ എം.സാധുശങ്കറാണ് ക്രൂര മർദനത്തിന് വിധേയനായത്. ഇതുകാരണം കുട്ടിയുടെ കാഴ്ചശക്തി പടിപടിയായി കുറഞ്ഞു. നിലവിൽ പുതുച്ചേരി ജിപ്മർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാക്കി.

കായികാധ്യാപകനായ സെൻഗനിയാണ് മുളവടി കൊണ്ട് വിദ്യാർഥിയുടെ തലയോട്ടി അടിച്ചുപൊട്ടിച്ചത്. പൊലീസ് അന്വേഷണമാരംഭിച്ചു. സെൻഗനിയെ അന്വേഷണവിധേയമായി സസ്​പെൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teacher beats Dalit student with bamboo stick: Head injury
Next Story