വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ
text_fieldsചണ്ഡിഗഢ്: വിദ്യാർഥിെയ ലൈംഗികമായി പീഡിപ്പിച്ച അയൽക്കാരിയായ അധ്യാപികയെ െപാലീസ് അറസ്റ്റ് ചെയ്തു. 14കാരനായ വിദ്യാർഥി 34കാരിയായ അധ്യാപികയുടെ അടുത്ത് ട്യൂഷന് എത്തിയപ്പോഴാണ് പീഡനം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അധ്യാപികക്കെതിരെ പോസ്കോ പ്രകാരം കേസെടുത്തു. ചണ്ഡിഗഢിലെ രാം ദർബാർ കോളനിയിലാണ് സംഭവം.
സർക്കാർ സ്കൂളിലെ ശാസ്ത്രാധ്യാപികയും എട്ടും പത്തും വയസ്സുള്ള പെൺകുട്ടികളുടെ മാതാവുമാണിവർ. അതേ സ്കൂളിൽ പത്താം തരത്തിലാണ് വിദ്യാർഥി പഠിക്കുന്നത്. വിദ്യാർഥിയെയും സഹോദരിയെയും കഴിഞ്ഞ വർഷം സെപ്തംബർ മുതൽ വീട്ടുകാർ അധ്യാപികയുടെ വീട്ടിൽ ട്യൂഷന് വിട്ടിരുന്നു. എന്നാൽ വിദ്യാർഥിക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനായി സഹോദരിയെ മറ്റൊരു സമയത്തേക്ക് മാറ്റണമെന്ന അധ്യാപികയുടെ നിർദ്ദേശം വീട്ടുകാർ അംഗീകരിച്ചു. തുടർന്ന് ട്യൂഷന് പോയ വിദ്യാർഥിയെ അധ്യാപിക ലൈംഗിക ബന്ധത്തിന് വിധേയമാക്കുകയായിരുന്നു. കൂടാതെ പരസ്പരംബന്ധെപടാനായി ഒരു സിം കാർഡ് എടുത്തു നൽകുകയും ചെയ്തു.
പരീക്ഷക്ക് മാർക്ക് കുറഞ്ഞതിനെ തുടർന്ന് വിദ്യാർഥിയുടെ വീട്ടുകാർ ട്യൂഷൻ നിർത്തലാക്കി. എന്നാൽ അധ്യാപിക വീട്ടുകാരോട് വിദ്യാർഥിയെ ട്യൂഷന് അയക്കാനും അടുത്ത ദിവസം മകനേയും കൂട്ടി തെൻറ വീട്ടിലെത്താനും ആവശ്യപ്പെട്ടു. ഇതു പ്രകാരം അധ്യാപികയുടെ വീട്ടിലെത്തിയപ്പോൾ ഭർത്താവിെൻറയും പെൺകുട്ടികളുടേയും വിദ്യാർഥിയുടെ മാതാപിതാക്കളുടേയും മുമ്പിൽ വെച്ച് അധ്യാപിക ആൺകുട്ടിയെ മുറിയിലിട്ട് വാതിലടച്ചു. ശേഷം ആൺകുട്ടി തന്നോടൊപ്പം താമസിക്കുമെന്നും ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും അവർ ഭർത്താവിനോടു പറഞ്ഞു.
അയൽക്കാർ ഇടപെട്ട് കുട്ടിയെ േമാചിപ്പിച്ചെങ്കിലും പിന്നാലെ വിദ്യാർഥിയുടെ വീട്ടിെലത്തിയ അധ്യാപിക ചുമക്കുള്ള സിറപ്പ് വായിലൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് വിദ്യാർഥിയുടെ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും അധ്യാപികയെ ആശുപത്രിയിലാക്കുകയും ചെയ്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് വിദ്യാർഥി പീഡനവിവരം പുറത്താവുന്നത്. തുടർന്നാണ് ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയും പിന്നീട് പീഡിപ്പിച്ചതായി കാണിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
