Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.ജി.ആറിന്‍റെയും...

എം.ജി.ആറിന്‍റെയും ജയലളിതയുടെയും പ്രതിമകൾക്ക്​ മാസ്​ക്​; വേറിട്ട ബോധവൽകരണവുമായി ചായക്കടക്കാരന്‍

text_fields
bookmark_border
MGR jayalalita masked statues
cancel

ചെന്നൈ: ഇന്ത്യയിൽ കോവിഡ്​ബാധ പിടിവിട്ട്​ കുതിക്കുകയാണ്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങളെ ബോധവാൻമാരാക്കുകയാണ്​ സർക്കാറുകൾ​. കോവിഡിനെതിരെയുള്ള ഏറ്റവും വലിയ രക്ഷാകവചങ്ങളിൽ ഒന്നാണ്​​ മാസ്​ക്​. കോവിഡ്​ ചട്ടങ്ങൾ പാലിക്കാത്ത സ്വന്തം നാട്ടിലെ ജനങ്ങളെ ബോധവാൻമാരക്കുന്നതിനായി തമിഴ്​നാട്ടിലെ ഒരു ചായക്കടക്കാരൻ വ്യത്യസ്​തമായ ഒരു മാർഗം സ്വീകരിച്ചിരിക്കുകയാണ്​.

മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്‍റെയും ജെ. ജയലളിതയുടെയും പ്രതിമകൾക്ക്​ മാസ്​ക്​ അണിയിച്ചായിരുന്നു തവമണിയുടെ ബോധവൽകരണം.

കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചിക്കടുത്തുള്ള തന്‍റെ ഗ്രാമത്തിലെ ജനങ്ങൾ കോവിഡ്​ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന്​ കണ്ടാണ്​ അദ്ദേഹം ഇത്തരം ഒരു പ്രവർത്തിയുമായി മുന്നോട്ട്​ വന്നത്​. തന്‍റെ കടയിൽ വരുന്ന ജനങ്ങൾക്കിടയിൽ കോവിഡ്​ രോഗബാധയെ കുറിച്ചുള്ള അവബോധം വളർത്താൻ തന്‍റെ പ്രിയ നേതാക്കൻമാരെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു.

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്​കിന്‍റെ പ്രാധാന്യം ജനങ്ങളെ ഓർമിപ്പിക്കുകയാണ്​ മാസ്​കണിഞ്ഞ എം.ജി.ആറിന്‍റെയും തലൈവിയുടെയും പ്രതിമകൾ. നിലവിൽ കോയമ്പത്തൂരിൽ മാത്രം 6922 കോവിഡ്​ രോഗികൾ ചികിത്സയിൽ ഉണ്ട്​. 720 പേരാണ്​ ജില്ലയിൽ കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയത്​.

തമിഴ്​നാട്ടിൽ കഴിഞ്ഞ ദിവസം റെക്കോഡ്​ പ്രതിദിന കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 17,858 പുതിയ രോഗികളടക്കം തമിഴ്​നാട്ടിൽ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 11.48 ലക്ഷം ആയി. 13,933 പേരാണ്​ സംസ്​ഥാനത്ത്​ ഇതിനോടകം കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mask​Covid 19J JayalalithaaTea vendor
News Summary - Tea vendor from TN puts masks on Jayalalithaa, MGR's statues to create awareness
Next Story