Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹപ്രവർത്തകന്‍റെ മരണം; ഡോക്ടറെ തോട്ടം തൊഴിലാളികൾ തല്ലിക്കൊന്നു

text_fields
bookmark_border
dispur-doctor-death
cancel

ദിസ്പുർ: സഹപ്രവർത്തകൻ മരിച്ച സംഭവത്തിൽ തേയില തോട്ടം തൊഴിലാളികൾ ഡോക്ടറെ തല്ലിക്കൊന്നു. അസമിലെ ദിസ്പുരിലാണ് 73ക ാരനും എസ്റ്റേറ്റ് ആശുപത്രിയിലെ ഡോക്ടറുമായ ദേബൻ ഗുപ്ത ദാരുണമായി കൊല്ലപ്പെട്ടത്.

തേയില തോട്ടം തൊഴിലാളിയായ സോമ്ര മാജി എസ്റ്റേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചിരുന്നു. മരണ സമയത്ത് ഡോക്ടർ സ്ഥലത്ത് ഇല്ലാത്തതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് തൊഴിലാളികൾ മർദിക്കുകയായിരുന്നു.

സംഘർഷത്തിനിടെ ഡോക്ടർക്ക് നേരെ കല്ലേറും ഉണ്ടായി. ക്രൂര മർദനത്തിന് ഇരയായ ഡോ. ഗുപ്തയെ ജോർഹട്ട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസും സി.ആർ.പി.എഫും സ്ഥലത്തെത്തിയാണ് തൊഴിലാളികളെ പിന്തിരിപ്പിച്ചത്.

സംഭവത്തിൽ 19 പേരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tea Garden Workers Beaten To 73 years old Doctor In Assam -India News
Next Story