ട്രെയിനിൽ ചായ, കാപ്പി 10 രൂപ
text_fieldsന്യൂഡൽഹി: ട്രെയിനുകളിൽ ചായക്കും കാപ്പിക്കും വില വർധിപ്പിക്കാൻ തീരുമാനം. നിലവിൽ ഏഴുരൂപക്ക് വിൽക്കുന്ന ചായയും കാപ്പിയും (150 മില്ലി അളവിൽ ടീ ബാഗോടു കൂടി കടലാസ് കപ്പിൽ നൽകുന്ന ചായ, അല്ലെങ്കിൽ ഇൻസ്റ്ററ്റ് കാപ്പിപ്പൊടി ഉപേയാഗിച്ചുള്ള കാപ്പി) ഇനി 10 രൂപക്കാണ് വിൽക്കുകയെന്ന് റെയിൽേവ വ്യക്തമാക്കി.
എന്നാൽ, നേരത്തെ തയാറാക്കിയ സാധാരണ ചായയുടെ (റെഡിമെയ്ഡ് ചായ) വില അഞ്ചുരൂപ തന്നെയായിരിക്കും. െഎ.ആർ.സി.ടി.സിയുടെ ഇതു സംബന്ധിച്ച നിർദേശം റെയിൽേവ ബോർഡ് അംഗീകരിക്കുകയായിരുന്നു. ചില ട്രെയിനുകളിൽ ലഭ്യമായിരുന്ന 285 മില്ലി അളവിലുള്ള ടീ പോട്ടും കോഫി പോട്ടും ഇനി ഉണ്ടാകില്ല.
പുതിയ ഉത്തരവനുസരിച്ച് ലൈസൻസ് ഫീസിൽ മാറ്റം വരുത്താൻ ബോർഡ് വിവിധ സോണുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജധാനി, ശതാബ്ദി ട്രെയിനുകളിലെ നിരക്കിൽ മാറ്റമില്ല.
