ടി.ഡി.പി നേതാവിനെ വധിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി
text_fieldsഅമരാവതി: തെലുങ്കു ദേശം പാർട്ടി നേതാവിന് മാവോയിസ്റ്റുകളുടെ വധഭീഷണി. പദേരു എം.എൽ.എ ഗിദ്ദി ഇൗശ്വരിയെ വധിക്കുമെന്നാണ് ഭീഷണി. മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റിയാണ് കത്ത് അയച്ചിരിക്കുന്നത്.
അരകു എം.എൽ.എ സർവേശ്വര റാവുവിനെയും മുൻ എം.എൽ.എ സൈവേരി സോമയെയും കൊലെപ്പടുത്തിയതുപോലെ ഇൗശ്വരിയെയും വധിക്കുമെന്നാണ് ഭീഷണി.
ഗോത്ര വർഗക്കാരെ അപമാനിക്കുകയും ബോക്സൈറ്റ് ഖനനത്തിന് കൂട്ടുനിൽക്കുകയും ചെയ്തതിനാലാണ് ഇരുവർക്കും മാവോയിസ്റ്റുകൾ ശിക്ഷ വിധിച്ചത്. ഇൗശ്വരിയും ഇതേ രീതിയിൽ പ്രവർത്തിച്ചാൽ കൊലപ്പെടുത്തും. ടി.ഡി.പിയിൽ നിന്ന് 20 കോടി രൂപ വാങ്ങിയ ശേഷം ഇൗശ്വരി പാർട്ടി വിടണമെന്നും ബോക്സൈറ്റ് ഖനനത്തിനെതിരെ പ്രവർത്തിക്കണമെന്നും മാവോയിസ്റ്റുകൾ അയച്ച കത്തിൽ പറയുന്നു. പാർട്ടിയിൽ നിന്നും വാങ്ങിയ പണം രണ്ടു മാസത്തിനുള്ളിൽ പാവങ്ങൾക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.
സെപ്തംബർ 24 നാണ് മാവോയിസ്റ്റുകൾ എം.എൽ.എ സർവേശ്വര റാവുവിനെയും മുൻ എം.എൽ.എ സൈവേരി സോമയെയും വെടിവെച്ച് കൊന്നത്. അരകുവിലെ പട്ടികജാതി ഊരിൽ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇരുവരെയും വിശാഖപട്ടണത്തിന് 125 കിലോമീറ്റർ അകലെ തുടങ്കി ഗ്രാമത്തിൽ വെച്ച് മാവോവാദികൾ ആക്രമിക്കുകയായിരുന്നു.
