ടി.ഡി.പി എൻ.ഡി.എ വിട്ടത് ദൗർഭാഗ്യകരമെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: തെലുങ്കു ദേശം പാർട്ടി എൻ.ഡി.എ വിട്ടത് ദൗർഭാഗ്യകരമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അയച്ച കത്തിലാണ് ടി.ഡി.പി മുന്നണി വിട്ടതിനെ സംബന്ധിച്ച് അമിത് ഷായുടെ അഭിപ്രായപ്രകടനം.
ടി.ഡി.പി എൻ.ഡി.എ വിട്ടത് ദൗർഭാഗ്യകരമാണ്. വികസന പ്രശന്ങ്ങളേക്കാൾ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണോ ടി.ഡി.പി എൻ.ഡി.എ വിട്ടതെന്ന് അമിത് ഷാ കത്തിൽ ചോദിച്ചിട്ടുണ്ട്. ആന്ധ്രയുടെ വികസനത്തിന് ബി.ജെ.പി സർക്കാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമായ പങ്കാണ് വഹിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവും ടി.ഡി.പിയും എൻ.ഡി.എ വിട്ടത്. തുടർന്ന് മോദി സർക്കാറിനെതിരെ ടി.ഡി.പി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
